Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്റെ അഴുകിയ മൃതദേഹത്തിന് അമ്മ കൂട്ടിരുന്നു

Ghaziabad Map
ഗാസിയാബാദ്: മകന്‍ മരിച്ച വിവരം പുറത്തറിയിക്കാതെ അമ്മ മൂന്ന് നാള്‍ വീട്ടിലിരുന്നു. ഒടുവില്‍ ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങിയപ്പോള്‍ അയല്‍വാസികള്‍ നടത്തിയ പരിശോധനയില്‍ ആണ് വീട്ടിനകത്ത് മൃതദേഹം കണ്ടെത്തിയത്.

ഗാസിയാബാദില്‍ വൈശാലിക്കടുത്താണ് സംഭവം. 75 വയസ്സുകാരിയായ ബിംല ഖോസ്ലയുടെ മകന്‍ അജയ്(55) ആണ് മരിച്ചത്. വീട്ടില്‍ കുറച്ച് കാലമായി അമ്മയും മകനും മാത്രമായിരുന്നു താമസം.

രൂക്ഷമായ ദുര്‍ഗന്ധത്തെത്തുടര്‍ന്ന് അയല്‍വാസികളാണ് വീട്ടില്‍ കയറി പരിശോധിച്ചത്. കുളിമുറിയില്‍ അജയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മകന്‍ ഉറങ്ങുകയാണെന്നാണ് ബിംല ഖോസ്ല പോലീസിനോട് പറഞ്ഞത്. അവനെ ഉണര്‍ത്തരുതെന്നും ബിംല പോലീസിനോട് പറഞ്ഞു. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു.

അഴുകിയ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. 2013 ജൂലായ് 31 നാണ് മൃതദേഹം കണ്ടെടുത്തത്. അപ്പോള്‍ മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു.

ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അജയ് 10 വര്‍ഷം മുമ്പ് വിവാഹ മോചനം നേടിയിരുന്നു. പിന്നീട് അമ്മക്കൊപ്പമായിരുന്നു താമസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+