കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളിമതില്‍പൊളിച്ച ഐഎഎസുകാരിയ്ക്കെതിരെ മന്ത്രി

  • By Meera Balan
Google Oneindia Malayalam News

ദില്ലി:നൊയ്ഡയില്‍ ആരാധനാലായത്തിന്റെ മതില്‍ പൊളിച്ചതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട യുവ ഐഎഎസ് ഓഫീസര്‍ ദുര്‍ഗ ശക്തി നാഗ്പാലിന്റെ സസ്‌പെന്‍ഷനെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ശിവ് പാല്‍ യാദവ് രംഗത്തെത്തി. ഐഎഎസ് ഓഫീസറുടെ നടപടി വര്‍ഗീയ കലാപത്തിന് വരെ വഴിതെളിച്ചേക്കാവുന്നതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അതിനാല്‍ തന്നെ അവരെ സസ്‌പെന്‍ഡ് ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കടല്‍പൂര്‍ ഗ്രാമത്തിലെ ഒരു മുസ്ലീം പള്ളിയുടെ മതില്‍ പൊളിച്ച ഐഎഎസ് ഉദ്യോഗസ്ഥയുടെ നടപടി ഗ്രാമത്തില്‍ വര്‍ഗീയ കലാപത്തിന് വഴിതെളിയ്ക്കുമായിരുന്നെന്നാണ് ഉത്തര്‍ പ്രദേശിലെ ഭൂരിപക്ഷം ഭരണകര്‍ത്താക്കളും പറയുന്നത്.

Durga, Shakti, Nagpal

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ സഹോദരനാണ് ശിവ് പാല്‍ യാദവ്. മതവികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയായിരുന്നു ഉദ്യോഗസ്ഥയുടേതെന്നും അദ്ദേഹം. പള്ളിയുടെ മതില്‍ കൊണ്ട് ആര്‍ക്കും ഒരു പ്രശ്‌നവും ഇല്ലായിരുന്നെന്നും അത് പൊളിച്ച് നീക്കേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നുവെന്നുമാണ് മന്ത്രി പറയുന്നത്. ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥതയും കലാപ സാധ്യതയും നില നിന്നതായി അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഉദ്യോഗസ്ഥയുടെ സസ്‌പെന്‍ഷന് പിന്നില്‍ മണല്‍മാഫിയയാണെന്നാണ് പ്രതിപക്ഷം ആരോപിയ്ക്കുന്നത്. പരിസ്ഥിതിയ്ക്ക ദോഷമുണ്ടാക്കുന്ന മണല്‍ മാഫിയക്കെതിരെ ശക്തമായ നിലാപാടെടുത്ത ഉദ്യോഗസ്ഥയാണ് ദുര്‍ഗ. 2009 ലെ ഐഎഎസ് ബാച്ചിലെ ഉദ്യോഗ്‌സഥയാണ് ഇവര്‍. യമുനാ നദിയെ നശിപ്പിയ്ക്കുന്ന മണലൂറ്റിനെതിരെ അവര്‍ നടപടിയെടുത്തു.അടുത്തിടെ 50 ഓളം മണലൂറ്റുകാരെ അറസ്റ്റ് ചെയ്തു. 24 അനധികൃത മണല്‍കടത്തല്‍ ലോറികള്‍ പിടിച്ചെടുക്കയും ചെയ്തിരുന്നു

English summary
Uttar Pradesh PWD Minister Shivpal Yadav justified the suspension of IAS officer Durga Shakti Nagpal by making a startling statement that her actions could have led to communal riots in the area. The IAS officer, who had cracked down on sand mining mafia, was suspended for allegedly demolishing the wall of a mosque in Gautam Budh Nagar's Kadalpur village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X