ദില്ലി: രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 70 പൈസയും ഡീസല്‍ ലിറ്ററിന് 50 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ആഗോളവിപണിയില്‍ ഡോളറിന്റെ മൂല്യം കുത്തനെ കൂടുകയും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് നിരക്ക് വര്‍ദ്ധനയ്ക്ക് കാരണം. പെട്രോളിന്റെ വില നിര്‍ണയം സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയതോടെ രണ്ടാഴ്ചയില്‍ ഒരിയ്ക്കല്‍ വില വര്‍ദ്ധിപ്പികുകയാണ്. ജൂലൈ 14 നാണ് പെട്രോള്‍ വില 1.55 പൈസ വര്‍ദ്ധിപ്പിച്ചത്. 2013 ജൂലൈ 31 അര്‍ദ്ധരാത്രി മുതലാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നത്. രൂപയുടെ മൂല്യം കുറയുന്നതും എണ്ണയിറക്കുമതിയ്ക്ക് ചെലവ് കൂടുന്നതിനാലുമാണ് വില കൂട്ടിയതെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു.
രണ്ട് മാസത്തിനിടയില്‍ അഞ്ചാമത്തെ തവണയാണ് പെടോളിന് വില വര്‍ദ്ധിയ്ക്കുന്നത്. പ്രാദേശിക നികുതിയും വാറ്റും ഉള്‍പ്പെടുത്താതെയാണ് ഈ വിലവര്‍ദ്ധനവ്. ഇവ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ നിരക്ക് ഇനിയും ഉയകരാനാണ് സാധ്യത. ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71.28 പൈസയും ഡീസലിന് 51.40 പൈസയുമാണ് വില. മുംബൈയിനല്‍ പെട്രോള്‍ വില 78.61 ഉം ഡീസല്‍ വില 58.23 ഉം ആണ്. കൊല്‍ക്കത്തയില്‍ പെട്രോള്‍വില 78.64 രൂപയും ഡീസല്‍വില 55.74 രൂപയും ആണ്. ചെന്നൈയില്‍ പെട്രോള്‍ വില 74.49 രൂപയും ഡീസല്‍വില 54.76 രൂപയുമാണ്. ഡീസല്‍ വിലയില്‍ കഴിഞ്ഞ ജനുവരി 17 മുതല്‍ ഇത് ഏഴാം തവണയാണ് വര്‍ദ്ധനവ് ഉണ്ടാകുന്നത്.
Oil companies on Wednesday hiked the price of petrol by 70 paise per litre, without taxes on firming international oil prices. The price of diesel was also raised by 50 paise per litre without taxes.