കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുര്‍ഗയ്ക്കെതിരായ നടപടി രാജ്യത്ത് പ്രതിഷേധം ശക്തം

  • By Meera Balan
Google Oneindia Malayalam News

ദില്ലി: അഴിമതിയ്‌ക്കെതിരെയും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി പോരാടിയ യുവ ഐഎഎസ് ഓഫീസര്‍ ദുര്‍ഗ ശക്തി നാഗ്പാലിനെ സസ്‌പെന്‍ഡ് ചെയ്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുന്നു.ആയിരക്കണക്കിന് ആളുകളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ ദുര്‍ഗയ്ക്ക് പിന്തുണ നല്‍കുന്നത്. മണല്‍ മാഫിയക്കെതിരെ ശക്തമായ നിലപാട് എടുത്തതിനാണ് ദുര്‍ഗാശക്തിയ്‌ക്കെതിരെ അധികൃതര്‍ തിരിയുന്നത്. അനധികൃതമായി നിര്‍മ്മിച്ചഒരു പള്ളിയുടെ മതില്‍ പൊളിച്ചതിനാണ് ദുര്‍ഗയെ സസ്‌പെന്‍ഡ് ചെയ്യുന്നത്.

Durga, Shakti, Nagpal

ഇതിനിടയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദുര്‍ഗാശക്തിയ്ക്ക് മുലായം സിംഗ് യാദവിനെതിരെ മത്സരിയ്ക്കാനുള്ള അവസരം നല്‍കാമെന്ന് ആംആദ്മി പാര്‍ട്ടി.പള്ളി മതില്‍ തകര്‍ത്തത് പ്രദേശത്ത് വര്‍ഗീയ കലാപം ഉണ്ടാകുന്നതിന് കാരണമാകുമെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയായിരുന്നു ഉദ്യോഗസ്ഥയുടേതെന്നും ഭരണകക്ഷി നേതാക്കള്‍. പള്ളി മതില്‍ പൊളിച്ച് നീക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നുവെന്നും സര്‍ക്കാര്‍.

മണല്‍ മാഫിയക്കെതിരെ പോരാടിയതിനാണ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപിയ്ക്കുന്നു. സസ്‌പെന്‍ഷന് മുന്‍പ് അന്‍പതോളം അനധികൃത മണലൂറ്റുകാരെയും 24 മണല്‍കടത്തല്‍ ലോറികളേയും ഉദ്യോഗസ്ഥ പിടികൂടിയിരുന്നു. യമുനാ നദിയെ നശിപ്പിയ്ക്കുന്ന മണലൂറ്റിനെതിരെ ഇവര്‍ ശക്തമായ നടപടിയെടുത്തു.

English summary
Ever since the story of IAS officer Durga Shakti Nagpal made headlines, the country has been gripped with her resilient fight for justice. In fact, enraged Indians have taken to Twitter and Facebook to show support for the officer who dared to take a stand against the sand mafia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X