കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാന; നെഹ്റു കുടുംബത്തിനെതിരെ പ്രതിഷേധം ശക്തം

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: തെലങ്കാന സംസ്ഥാനം രൂപീകരയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആന്ധ്രയില്‍ ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ ഇതിനോടകം തന്നെ രാജി വച്ചു. മൂന്ന് കോണ്‍ഗ്രസ് എംപിമാര്‍ രാജി സന്നദ്ധത കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ആകെ കലുഷിതമായ അന്തരീക്ഷമാണ് ആന്ധ്രയില്‍ നില നില്‍ക്കുന്നത്. കോണ്‍ഗ്രസ് തീരുമാനത്തെ അനുകൂലിച്ച് കൊണ്ട് തെലുങ്കാന അനുകൂലികള്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിനെതിരെ കടുത്ത പ്രതിഷേധവുമായി തെലുങ്കാന വിരുദ്ധ പ്രക്ഷോഭകര്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമങ്ങള്‍ അഴിച്ച് വിടുന്നുണ്ട്.

ഇന്ദിരാഗാന്ധിയുടേയും, രാജിവ് ഗാന്ധിയുടേയും പ്രതിമകള്‍ പലയിടങ്ങളിലും അക്രമികള്‍ നശിപ്പിച്ചു. 1950 ല്‍ ആന്ധ്രയില്‍ പ്രത്യേക സംസ്ഥാനം രൂപീകരിയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു. 1952 ല്‍ തെലുങ്ക് സംസാരിയ്ക്കുന്നവര്‍ക്കായി പ്രത്യേക സംസ്ഥാനം രൂപികരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തി പോറ്റി ശ്രീരാമലു മരിച്ചതോടെ ആന്ധ്രയില്‍ നെഹ്‌റുവിനെതിരായ വികാരം കത്തിപ്പടര്‍ന്നു.

കുര്‍നൂള്‍

കുര്‍നൂള്‍

തെലുങ്കാന വിരുദ്ധ പ്രവര്‍ത്തകര്‍ കുര്‍നൂളിലെ രാജീവ് ഗാന്ധിയുടെ പ്രതിമയെ ആക്രമിയ്ക്കുന്നു.

കടപ്പ

കടപ്പ

പ്രതിഷേധക്കാര്‍ ഇന്ദിരാഗാന്ധിയുടെ പ്രതിമ നീക്കം ചെയ്യാന്‍ ശ്രമിയ്ക്കുന്നു.

ചിറ്റൂര്‍

ചിറ്റൂര്‍

വനിത പ്രവര്‍ത്തകര്‍ തെലുങ്കാന സംസ്ഥാനം രൂപീകരിയ്ക്കുന്നതിനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സോണിയാഗാന്ധിയുടെ കോലത്തില്‍ ചവിട്ടുന്നു.

അനന്തപൂര്‍

അനന്തപൂര്‍

ബുധനാഴ്ച പ്രതിഷേധക്കാര്‍ തകര്‍ത്ത രാജീവ് ഗാന്ധിയുടെ പ്രതിമ

വിശാഖപട്ടണം

വിശാഖപട്ടണം

തെലുങ്കാന സംസ്ഥാനം രൂപീകരിയ്ക്കുന്നതിനെതിരെ പ്രതിഷേധക്കാര്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധിയ്ക്കുന്നു. വിശാഖപട്ടണത്ത് നിന്നുള്ള ദൃശ്യം.

പോറ്റി ശ്രീരാമലുവും ജവഹര്‍ലാല്‍ നെഹ്‌റുവും

പോറ്റി ശ്രീരാമലുവും ജവഹര്‍ലാല്‍ നെഹ്‌റുവും

പോറ്റി ശ്രീരാമലു നിരാഹാര സമരത്തില്‍ പങ്കെടുത്ത് മരിച്ചതോടെ ആന്ധ്രവിഭജിയ്ക്കുന്നതിനുള്ള ആവശ്യം ശക്തമായി.

English summary
The decision on a separate Telangana might have satisfied the proponents of a decades-old movement, but it has also outraged a number of people. These angry sections have expressed their frustration in a violent way and the Gandhi family has been the target of all anger.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X