കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി തിരുത്തി, ആക്രമണം നടത്തിയത് പാക്‌ സൈന്യം

  • By Aswathi
Google Oneindia Malayalam News

AK Antony
ദില്ലി: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ആക്രമണം നടത്തിയത് പാക് സൈന്യത്തിന്റെ യൂണിഫോം ധരിച്ചെത്തിയ തീവ്രവാദികളാണെന്ന വിവാദ പ്രസ്താവന പ്രതിരോധമന്ത്രി എകെ ആന്റണി തിരുത്തി. പാക് സൈന്യത്തിന്റെ പിന്തുണയില്ലാതെ ഇത്തരമൊരു ആക്രമണം നടത്താന്‍ കഴിയില്ലെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

പ്രത്യേക പരിശീലനം ലഭിച്ചവരാണ് പൂഞ്ചില്‍ ആക്രമണം നടത്തിയത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നേരത്തെ പ്രസ്താവന നടത്തിയിരുന്നതെന്ന് ആന്റണി വ്യക്തമാക്കി. ഇന്ത്യയുടെ സംയമനം പാകിസ്താന്‍ മുതലെടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രകേപനം തുടര്‍ന്നാല്‍ അതിര്‍ത്തിയിലെ നിലപാട് ഇന്ത്യയ്ക്ക് മാറ്റേണ്ടിവരും.

സൈനികരുടെ വേഷത്തിലെത്തിയ തീവ്രവാദികളാണ് പൂഞ്ചില്‍ ഇന്ത്യയുടെ അഞ്ച് ജവാന്മാരെ കൊലപ്പെടുത്തിയതെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. ആന്റണി പാക് പ്രതിരോധ മന്ത്രിയെപോലെയാണ് പെരുമാറുന്നതെന്നാരോപിച്ചുകൊണ്ട് ബിജെപി ലോക്‌സഭയില്‍ അദ്ദേഹത്തിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു.

തങ്ങളുടെ സൈന്യത്തിന് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന പാക് വിശദീകരണത്തെ പിന്തുണയ്ക്കുന്ന രീതിയിലാണ് ആന്റണിയുടെ പ്രസ്താവനയെന്ന് പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. ഇതേ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ദ്ധമായതോടെയാണ് ആന്റണി തന്റെ പ്രസ്താവന തിരുത്തിയത്.

English summary
After triggering huge furore, Government today made amends by blaming Pakistan Army for the killing of five Indian soldiers and said the incident will have consequences on India's behaviour on the Line of Control and ties with Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X