കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഗ്രഹ മോഷ്ടാവ് അന്പലം ബിജു പിടിയില്‍

  • By Soorya Chandran
Google Oneindia Malayalam News

കൊല്ലം: അന്തര്‍ സംസ്ഥാന ക്ഷേത്രമോഷണക്കേസുകളിലെ പ്രധാന പ്രതി കൊല്ലത്ത് പോലീസിന്റെ പിടിയിലായി. വിഗ്രഹ മോഷണ റാക്കറ്റിലെ പ്രധാന കണ്ണിയായ ബിജു ജോര്‍ജ്ജ് ആണ് പിടിയിലായത്.

കേരളത്തിലേയും തമിഴ്‌നാട്ടിലേയും വിവിധ ക്ഷേത്ര മോഷണ ക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബിജു ജോര്‍ജ്ജ് ' അന്പലം ബിജു ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും നടന്ന മിക്ക ക്ഷേത്രക്കവര്‍ച്ചകള്‍ക്കും പിന്നില്‍ ബിജു ആയിരുന്നുവെന്ന് പോലീസ് പറയുന്നു. പലതവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാള്‍ 2013 ഫെബ്രുവരി 8 നാണ് ഒടുവില്‍ ശിക്ഷ കഴിഞ്ഞ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. അതിന് ശേഷം കൊല്ലം ഹോളി ഫാമിലി ചര്‍ച്ചില്‍ നടന്ന മോഷണത്തിലും ബിജുവിന് പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്.

കഴിഞ്ഞ മെയ് അഞ്ചിന് വിഴിഞ്ഞത്തെ സെന്റ് അലോഷ്യസ് ലാറ്റിന്‍ കത്തോലിക് പള്ളിയിലും ബിജുവും സംഘവും മോഷണം നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. കുറ്റ കൃത്യങ്ങള്‍ ഇയാള്‍ സമ്മതിച്ചതായും പോലീസ് പറഞ്ഞു.

മറ്റ് ഇടങ്ങളില്‍ തങ്ങള്‍ നടത്തിയ മോഷണങ്ങളെകുറിച്ചും ബിജു പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മാങ്ങാട് ശങ്കരനാരായണ ക്ഷേത്രം, മാങ്ങാട് മച്ചാട്ട് ക്ഷേത്രം, ചെക്കോട്ട് ദേവി ക്ഷേത്രം, നാഗര്‍കോവിലിലെ അമ്മന്‍ കോവില്‍, വടശ്ശേരി അമ്മന്‍ കോവില്‍, കളയിക്കാവിള ആടി കോവില്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തിയ കാര്യമാണ് ബിജു സമ്മതിച്ചത്.

ആര്യനാട്, വിളപ്പില്‍ശാല, മലയിന്‍കീഴ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ക്ഷേത്രക്കവര്‍ച്ചകളിലും ബിജുവിന് പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ സഹായികള്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ഉണ്ടെന്നാണ് പോലീസ് വിശ്വസിക്കുന്നത്. അവര്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിക്കഴിഞ്ഞു. കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

English summary
The prime accused in an inter state temple robbery case has been arrested. Kollam East police have arrested Biju George, believe to be the racket's kingpin.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X