മഴ കനത്തു; വൈദ്യുതി ഉത്പാദനം റെക്കോര്‍ഡില്‍

ഇടുക്കി ഡാമില്‍ അതിന്റെ പൂര്‍ണ തോതിലാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം പൂര്‍ണ തോതില്‍ ആക്കിയില്ലെങ്കില്‍ ജലം പൂര്‍ണമായും പാഴാക്കി കളയേണ്ടി വരും എന്നുള്ളതുകൊണ്ടാണിത്. 89 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുള്ളത്. മഴ കനക്കുകയാണങ്കില്‍ ജല നിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
വൈദ്യുതി ഉത്പാദനം കൂടിയതോടെ ഉപയോഗത്തിലും നേരിയ തോതില്‍ വര്‍ധനവുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി 4.7 യൂണിറ്റില്‍ നിന്നും അഞ്ച് കോടി യൂണിറ്റായി ഉപയോഗം ഉയര്‍ന്നു.
സംസ്ഥാനത്തെ അണക്കെട്ടുകളിലെല്ലാം കൂടെ ഇപ്പോള്‍ 375.8 കോടി യൂണിറ്റ് ഉല്പാദിപ്പിക്കാനുള്ള വെള്ളം ഉണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 285 കോടി യൂണിറ്റ് കൂടുതലാണിത്.












Click it and Unblock the Notifications