ഫാസിസ്റ്റ് രീതിയില്‍ സമരംതടയാന്‍ കഴിയില്ല;കോടിയേരി

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് തിങ്കളാഴ്ച ഇടതുപക്ഷമുന്നണി നേതൃത്വം നടത്തുന്ന ഉപരോധത്തെ നേരിടാന്‍ സര്‍ക്കാര്‍ കേന്ദ്രസേനയുടെ സഹായം തേടിയിരിക്കുകയാണ്. സമര ദിവസം തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരത്തേക്ക് ബുക്ക് ചെയ്തതെല്ലാം റദ്ദാക്കി.
തിരുവനന്തപുരത്തെ കല്ല്യാണ മണ്ഡപങ്ങള്‍ 12ന് ആര്‍ക്കും നല്‍കരുതെന്ന് പോലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇതേ പോലീസുകാര്‍ തന്നെയാണ് തലസ്ഥാനത്തെ ഹോട്ടലുകളില്‍ ബുക്കിംഗ് പാടില്ലെന്ന് അറിയിച്ച് നോട്ടീസ് നല്‍കിയത്. സമരം നടക്കുന്ന 12ന് വീട്ടിന് പുറത്തുനിന്നുള്ള ആരെയും താമസിപ്പിക്കരുതെന്ന നോട്ടീസ് പോലീസ് വീടുകളില്‍ പതിപ്പിക്കുന്നു. എന്നാല്‍ എത്ര പൊലീസ് വന്നാലും സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ഇടതുമുന്നണി ഉദ്ദേശിച്ച ജനങ്ങള്‍ തിരുവനന്തപുരത്ത് എത്തുമെന്ന് കോടിയേരി പറഞ്ഞു.
ആക്രമ സമരമല്ല എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത്തരം നടപടികള്‍ വഴി പ്രകേപനം സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ആ പ്രകോപനത്തില്‍ എല്‍ഡിഎഫ് വീഴില്ലെന്നും കേന്ദ്രസേന എന്തെങ്കിലും അതിക്രമം കാണിച്ചാല്‍ അതിന് കേരളാ പൊലീസിനാണ് ഉത്തരവാദിത്വമെന്നും കോടിയേരി പറഞ്ഞു.
അമേരിക്കയിലെ വാള്‍സ്ട്രീറ്റ് സമരത്തിന്റെ മാതൃകയില്‍ ഒരു ലക്ഷം പേരെയെങ്കിലും പങ്കെടുപ്പിച്ചുകൊണ്ട് ഉപരോധ സമരം നടത്തുമെന്നാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications