ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വെടിവെയ്പ്പ് തുടരുന്നു

ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് കനാചകിലെ ബിഎസ്എഫിന്റെ രണ്ട് പോസ്റ്റുകള്‍ക്കു നേരെ ആദ്യ വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ഒരു ജവാന് പരിക്കേറ്റു. തുടര്‍ന്ന് 11 മണിയോടെ മെന്ദാര്‍ ജില്ലയിലെ കരസേനയുടെ പത്ത് പോസ്റ്റുകള്‍ക്കു നേരെ ആക്രമണം തുടങ്ങി. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.
ആഗസ്ത് ആറിന് പൂഞ്ചിലെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറി പാക് സൈന്യം വെടിവെപ്പ് നടത്തിയതില്‍ അഞ്ച് ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. അതിന്റെ ചൂടാറും മുമ്പ് ഉറി സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റിനു നേര്‍ക്ക് വീണ്ടും പ്രകോപനം കൂടാതെ പാക് സൈന്യം വെടിയുതിര്‍ത്തു. അതിനു പിന്നാലെയാണ് ശനിയാഴ്ച വീണ്ടും ആക്രമണമുണ്ടായത്.
എന്നാല്‍ പാക് പ്രകോപനത്തെ സംശയത്തോടെ മാത്രമെ നേരിടാവു എന്നാണ് ഇന്ത്യന്‍ സൈന്യത്തിന് നല്‍കിയ നിര്‍ദ്ദേശം. പാക് സൈന്യത്തിന് ശക്തമായ മറുപടി നല്‍കണമെന്ന് കരസേനാമേധാവി പ്രതികരിച്ചു.


Click it and Unblock the Notifications