കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വ്വസന്നാഹങ്ങളുമായി സര്‍ക്കാര്‍

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന എല്‍ഡിഎഫ് ഉപരോധ സമരത്തെ നേരിടാന്‍ കേന്ദ്രസേനയുള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി സര്‍ക്കാര്‍ സജ്ജമായി. സമരത്തെ നേരിടാനുള്ള സജ്ജീകരണങ്ങളുടെ ഭാഗമായി പൊതുഭരണവകുപ്പില്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

തിങ്കളാഴ്ച മുതല്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അതേസമയം തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ജീവനക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റില്‍ പ്രവേശനം നല്‍കുകയില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങളില്ലാതെ ജോലിയ്‌ക്കെത്താനായി പ്രത്യേക കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തും. ഉപരോധസമരം നടക്കുന്ന സാഹചര്യത്തില്‍ നഗരപരിധിയില്‍ വൈകീട്ട് ആറുമുതല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമരം തീരുവോളം നിരോധനം തുടരും.

Kerala Police

ഉപരോധ സമരത്തിനായി തലസ്ഥാനത്തെത്തുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് താമസസൗകര്യം നല്‍കരുതെന്ന് ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചില സ്വകാര്യ വ്യക്തികള്‍ക്കും ഇക്കാര്യം കാണിച്ചുകൊണ്ടുള്ള നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ട്. ലോഡ്ജുകളില്‍ വന്ന് മുറിയെടുക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്നും വന്നതിന്റെ ആവശ്യം രേഖപ്പെടുത്തണമെന്നുമുള്ള കര്‍ശന നിര്‍ദ്ദേശവും പൊലീസ് നല്‍കിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കില്ലെങ്കില്‍ നിരോധനാജ്ഞ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിക്കുകയാണെങ്കില്‍ കേന്ദ്രസേന നഗരത്തില്‍ റൂട്ട്മാര്‍ച്ച് നടത്തും. ബാംഗ്ലൂരില്‍ നിന്നും മറ്റുമെത്തിയ കേന്ദ്രസേന നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളെജുകളിലുമെല്ലാമാണ് തങ്ങുന്നത്. സമരത്തെ നേരിടാനുള്ള സര്‍വ്വസന്നാഹങ്ങളുമായിട്ടാണ് സേന എത്തിയിരിക്കുന്നത്.

സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ സര്‍വ്വസന്നാഹങ്ങളും ഒരുക്കുമ്പോള്‍ സമരത്തിന്റെ ശക്തി ഒട്ടും കുറക്കില്ലെന്ന കടുത്ത നിലപാടിലാണ് എല്‍ഡിഎഫ്. ബസിലും തീവണ്ടിയിലുമെല്ലാമായി തിങ്കളാഴ്ചയ്ക്കുമുമ്പുതന്നെ തലസ്ഥാനത്തെത്താനാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇടതുപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

English summary
With LDF opposition threatening to lay an indefinite siege of the secretariat from Monday , Central Forces on Saturday arrived in Kerala to assist the police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X