കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടം കൊടുത്തവര്‍ കിങ് ഫിഷര്‍ ഓഫീസ് കയ്യടക്കി

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: കടം വാങ്ങിച്ച പണം തിരിച്ച് നല്‍കാത്തതിനാല്‍ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുംബൈയിലെ കോര്‍പ്പറേറ്റ് ഓഫീസ് ബാങ്ക് കയ്യടക്കി. മുംബൈ എയര്‍പോര്‍ട്ടിലെ ഡൊമസ്റ്റിക് ടെല്‍മിനലിനടുത്തുള്ള കിങ് ഫിഷര്‍ ഹൗസ് ആണ് വിജയ് മല്യക്ക് നഷ്ടപ്പെട്ടത്.ആറായിരത്തി എഴുപത്തി രണ്ട് കോടി രൂപയാണ് മദ്യരാജാവായ വിജയ് മല്യുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സ് പലരില്‍ നിന്നായി കടമെടുത്തിട്ടുള്ളത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്ബിഐ കാപ്‌സ് ആണ് ഇപ്പോള്‍ ഓഫീസ് പിടിച്ചെടുത്തത്. 60 ദിവസത്തിനുള്ളില്‍ വായ്പയെടുത്ത തുക തിരിച്ചടക്കണമെന്നും അല്ലെങ്കില്‍ വസ്തുവകകള്‍ കണ്ട് കെട്ടുമെന്നും 2013 മെയ് 3 ന് എസ്ബിഐ കാപ്‌സ് കിങ് ഫിഷര്‍ ഗ്രൂപ്പിന് നോട്ടീസ് നല്‍കിയിരുന്നു. ഇക്കാര്യം സൂചിപ്പിക്കുന്ന നോട്ടീസ് മുംബൈ കോര്‍പ്പറേറ്റ് ഓഫീസിന് മുന്നില്‍ പതിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമയ പരിധിക്കുളളില്‍ പണം തിരിച്ചടക്കാന്‍ കമ്പനിക്കായില്ല.

Vijay Mallya

25850 ചതുരശ്ര അടി വരുന്ന സ്ഥലമാണ് എസ്ബിഐ ഇപ്പോള്‍ വിജയ് മല്യയില്‍ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. വെസ്റ്റേണ്‍ മുംബൈ എക്‌സ്പ്ര്സ്സ് ഹൈവേയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണിത്. ഇവിടെയുള്ള 17072 ചതുരശ്ര അടിയുള്ള കെട്ടിടമാണ് മുംബൈയിലെ കിങ് ഫിഷറിന്റെ കോര്‍പ്പറേറ്റ് ഓഫീസ്.

പല ബാങ്കുകളിലായി ആയിരക്കണക്കിന് കോടി രൂപയാണ് വിജയ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് കടം. ഇതിന് മുന്പും വസ്തുവകകള്‍ ജപ്തി ചെയ്ത് ബാങ്കുകള്‍ വായ്പാ തുക ഈടാക്കിയിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 1600 കോടി രൂപയാണ് മല്യ വായ്പയെടുത്തിരുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ഐഡിബിഐ ബാങ്കില്‍ നിന്നും 800 കോടി രൂപ വീതം കടമെടുത്തിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യക്ക് തിരിച്ചടക്കാനുള്ള വായ്പ 650 കോടി രൂപയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിജയ് മല്യയില്‍ നിന്ന് എങ്ങനേയും പണം ഈടാക്കാനുള്ള ശ്രമത്തിലാണ് ബോങ്കുകള്‍. മല്യക്ക് ജാമ്യം നിന്നവരില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്താനും ബാങ്കുകള്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ് വിവരം.

English summary
Lenders to Kingfisher Airlines on Saturday took possession of Kingfisher House—the erstwhile corporate office of Kingfisher Airlines (KFA) near Mumbai airport's domestic terminal. The move is part of the lenders' moves to recover Rs 6,072 crore along with interest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X