പള്ളി അക്രമിച്ച സംഭവം, ശ്രീലങ്കയില്‍ സംഘര്‍ഷാവസ്ഥ
കൊളംബോ: മ്യാന്മറിന് പുറമെ ബുദ്ധമതക്കാര്‍ ശ്രീലങ്കയിലെ മുസ്ലിങ്ങള്‍ക്ക് നേരെയും അക്രം അഴിച്ച് വിടുന്നു. ആഗസ്റ്റ് 10 ന് മധ്യ കൊളംബോയിലെ ഒരു മുസ്ലീം പള്ളിയ്ക്ക് നേരെ ബുദ്ധമതക്കാര്‍ നടത്തിയ അക്രമത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം 12 പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരം പള്ളിയില്‍ നിസ്ക്കാരം നടക്കുന്ന വേളയിലാണ് ബുദ്ധമതക്കാര്‍ അക്രമം അഴിച്ച് വിട്ടത്. കന്പുകളും കല്ലുകളും പള്ളിയിലേക്ക് വലിച്ചെറിയുകയായിരുന്നു.പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ പള്ളിയില്‍ എത്തിയവരാണ് അക്രമത്തിന് ഇരയായവരില്‍ അധികവും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിങ്ങള്‍ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. യാഥാസ്ഥിതിക സിംഹള ബുദ്ധമതക്കാരാണ് അക്രമം അഴിച്ച് വിട്ടത്. മുസ്ലിങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ അഴിച്ച് വിടുന്നതിനായി ബോന്ഡു ബല സേന എന്ന ബുദ്ധ സംഘടന പ്രവര്‍ത്തിയ്ക്കുന്നതായും ആരോപണമുണ്ട്. ശ്രീലങ്കന്‍ ജനസംഘ്യയില്‍ 70 ശതമാനത്തോളം വരുന്നവരും ബുദ്ധമത വിശ്വാസികളാണ്. എന്നാല്‍ ഒന്‍പത് ശതമാനം പേര് മാത്രമാണ് മുസ്ലിങ്ങള്‍ ഉള്ളത്.
മുസ്ലിങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്നതായി കൊളംബോയിലെ യു എസ് എംബസി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത ആരാധനാലയങ്ങളെ കേന്ദീകരിച്ച് നടക്കുന്ന ഇത്തരം അക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സമയോചിതമായ ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും എംബസി പറയുന്നു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications