കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വദ്രയ്ക്കെതിരെ ആരോപണം, എംപിയെ പുറത്താക്കി?

  • By Meera Balan
Google Oneindia Malayalam News

Robert, Vadra
ദില്ലി: യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ ഹരിയാനയിലെ വിവാദമായ ഭൂമി ഇടപാടുകേസില്‍ വദ്രയ്‌ക്കെതിരായ നിലപാട് എടുക്കുകയും കോണ്‍ഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്യുകയും ചെയ്ത ഗുഡ്ഗാവോണ്‍ എംപി റാവും ഇന്ദേര്‍ജിത്ത് സിംഗിനെതിരെ കോണ്‍ഗ്രസില്‍ ഗൂഢാലോചന. എംപിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. വിവിധയിടങ്ങളിലായി വദ്ര നടത്തിയ ഭൂമി ഇടപാടുകളില്‍ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

തന്റെ നിയോജക മണ്ഡലത്തില്‍ ഭൂമി ഇടപാടുകളിലൂടെ പണം തട്ടി ജനങ്ങളെ കബളിപ്പിയ്ക്കുന്നവര്‍ ആരായാലും അത് അംഗീകരിയ്ക്കാന്‍ താന്‍ തയ്യാറല്ലെന്നും ഇത്തരം നിലപാടുകളില്‍ നിന്ന് റോബര്‍ട്ട് വദ്രയെ ഒഴിവാക്കില്ലെന്നും അദ്ദേഹം ഭൂമി ഇടപാടില്‍ സമാധാനം പറയണമെന്നും കഴിഞ്ഞ ദിവസം സിംഗ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്നടിച്ചു. സര്‍ക്കാര്‍ ഈ കേസില്‍ സത്യസന്ധമായ ഇടപെടല്‍ നടത്തുന്നില്ലെന്നും സിംഗ് കുറ്റപ്പെടുത്തി. ഹരിയാനയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വദ്രയുടെ പങ്ക് മാത്രമല്ല ഇതില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്ന മറ്റെല്ലാവരുടേയും പങ്കിനെപ്പറ്റി അന്വേഷിയ്ക്കണമെന്ന് സിംഗ് പറഞ്ഞു.

എന്നാല്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ് എംപി തന്നെ രംഗത്തെത്തിയത് കരുതിക്കൂട്ടി കോണ്‍ഗ്രസിനെ ആക്ഷേപിയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസുകാര്‍ വിലയിരുത്തുന്നത്. സിംഗ് കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോകാന്‍ ആഗ്രഹിയ്ക്കുന്നതിനാലാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയതെന്നും ആരോപണമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് എംപിയുടെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനം ചെയ്തു എന്നാണ് കോണ്‍ഗ്രസ് വക്താവ് രേണുക ചൗധരി പറഞ്ഞത്.

English summary
Congress MP from Gurgaon Rao Inderjit Singh was staring at expulsion from the party after he fanned allegations of the involvement of Robert Vadra, son-in-law of Sonia Gandhi, in an alleged mega land scam that threatens to embarrass the Congress leadership.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X