പ്രായഭേദമന്യേ കേരളത്തിലെ സ്ത്രീകള്‍ അരക്ഷിതര്‍

സംസ്ഥാന പോലീസിന് വേണ്ടി ദില്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ആണ് പഠനം നടത്തിയത്. ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നവരില്‍ ഇരുപത്തി അഞ്ച് ശതമാനത്തോളം 15 വയസ്സുവരെ പ്രായമുള്ള പെണ്‍കുട്ടികളാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അഞ്ച് ശതമാനത്തോളം പേര്‍ 50 വയസ്സിന് മുകളിലുള്ളവരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം.
ലൈംഗിക അതിക്രമങ്ങള്‍ക്ക് പുറമേ സ്ത്രീകള്‍ക്കെതിരെയുള്ള മറ്റ് കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗാര്‍ഹിക പീഡനമാണ് ഇതില്‍ അധികവും. പ്രായമായ സ്ത്രീകളാണ് കൂടുതല്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇപ്പോള്‍ ഇരയാകുന്നത്. കൂട്ടുകുടംബ വ്യവസ്ഥ ഇല്ലാതായതോടെ കുടംബങ്ങളില്‍ പ്രായമായവരുടെ സ്ഥിതി ദയനീയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗാര്‍ഹിക പീഡന കേസുകളില്‍ 17 ശതമാനത്തോളം ഇരകള്‍ 50 വയസ്സിന് മുകളില്‍ ഉള്ളവരാണ്.
2012 വരെ കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പഠന വിധേയമാക്കിയിട്ടുള്ളത്. ഈ കാലയളവില്‍ സ്ത്രീകള്‍ക്കെതിരിയുള്ള അതിക്രമങ്ങളില്‍ 9758 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 715 എണ്ണം ബലാത്സംഗ കേസുകളാണ്. ഏറ്റവും അധികം കേസുകള്‍ ഉള്ളത് ഭര്‍ത്താവിന്റേയോ ബന്ധുക്കളുടേയോ ക്രൂരതക്കാണ്. ഈ വിഭാഗത്തില്‍ മാത്രം 4050 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications