രാജ്യത്ത് സ്വാതന്ത്രദിനം,അതിര്‍ത്തിയില്‍ വെടിയൊച്ച
ശ്രീനഗര്‍: സ്വാതന്ത്ര്യ ദിനത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും പൂഞ്ചില്‍ പാക് സൈന്യം വെടിവെയ്പ് നടത്തി. ആക്രമണത്തില്‍ മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം രാവിലെ ഉണ്ടായ വെടിവയ്പില്‍ പരിക്കേറ്റ കരസേന പോര്‍ട്ടര്‍ മരിച്ചു. വെടിവെയ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.

ആഗസ്ത് ആറ്
കാശ്മീരിലെ പൂഞ്ച് അതിര്‍ത്തിയില്‍ അഞ്ച് ഇന്ത്യന്‍ സൈനികരെ കൊന്നു കൊണ്ടാണ് പകിസ്താന്‍ ആക്രമണം ആരംഭിച്ചത്.

ചൂടാറും മുമ്പ്
അഞ്ച് ജവാന്മാരെ കൊലപ്പെടുത്തി തൊട്ടുത്ത ദിവസം, ആഗസ്ത് ഏഴിന് ഉറി സെക്ടറില്‍ വീണ്ടും ആക്രമണമുണ്ടായി

പ്രതിരോധ മന്ത്രിയുടെ വാദം
പാക്‌സൈന്യത്തിന്റെ വേഷത്തിലെത്തിയ തീവ്രവാദികളാണ് ഇന്ത്യന്‍ ജവാന്മാരെ കൊലപ്പെടുത്തിയതെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെ അദ്ദേഹമത് തിരുത്തുകയും ചെയ്തു.

സൗഹൃദം സ്ഥാപിക്കണം എന്ന് പറയുമ്പോള്‍
തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്താന്‍ ലംഘിക്കുമ്പോഴും ഇന്ത്യയുമായി സൗഹൃദത്തിന് ആഗ്രഹിക്കുന്നുണ്ടെന്ന് പാക് പ്രധാനമന്ത്രി പറയുകയുണ്ടായി. ഈ പ്രസ്താവന ഇന്ത്യ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം പാക് പാര്‍ലമന്റെല്‍ ഇന്ത്യയ്‌ക്കെതിരെ പ്രമേയം പാസാക്കുകയാണുണ്ടായത്

തുടര്‍ച്ചയായി
കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പതിനൊന്ന് തവണയാണ് പക് സൈന്യം പ്രകോപനം കൂടാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിവയ്പ് നടത്തിയത്.

പ്രതിരോധം
അതിനിടയില്‍ കൂപ് വര മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു

സ്വാതന്ത്രദിനത്തില്‍
വിഭജനത്തോടെ വന്ന ശത്രുതയാണ് പാകിസ്താന് ഇന്ത്യയോട്. അറുപത്തിയേഴാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴം അതിര്‍ത്തിയില്‍ രണ്ട് തവണ പാക് സേന വെടിവെയ്പ് നടത്തി. അതില്‍ ഒരു കരസേന പോര്‍ട്ടര്‍ കൊല്ലപ്പെട്ടു












Click it and Unblock the Notifications