കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൈപര്‍ ധരിച്ചാല്‍ മാത്രം ജോലി നല്‍കുന്നകന്പനി

  • By Meera Balan
Google Oneindia Malayalam News

ടെഗുസിഗല്‍പ: മധ്യ അമേരിയ്ക്കന്‍ രാജ്യമായ ഹോണ്ടുരാസിലെ ചില തൊഴിലാളികള്‍ ഇപ്പോള്‍ ഒരു പ്രതിഷേധത്തിലാണ്. കേരളത്തിലെപ്പോലുള്ള തൊഴിലാളി സമരമല്ല ഇത്. രാജ്യത്ത് പ്രവര്‍ത്തിയ്ക്കുന്ന കൊറിയന്‍-അമേരിയ്ക്കന്‍ ഉടമസ്ഥതയില്‍ ഉള്ള ഒരു കമ്പനിയില്‍ തൊഴിലാളികളെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി പോലും ടോയ്‌ലറ്റില്‍ പോലും പോകാന്‍ അനുവദിയ്ക്കാതെ പണിയെടുപ്പിയ്ക്കുന്നതായാണ് ആരോപണം. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇതാണ് തൊഴിലാളികളെ ഡൈപര്‍ ഉപയോഗിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കുന്നു.

Honduras

സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ഡൈപര്‍ ഉപയോഗിയ്ക്കണമെന്നാണ് കമ്പനി പറയുന്നത്. അതിനാല്‍ തന്നെ മലമൂത്ര വിസര്‍ജ്ജനത്തിനായി തൊഴിലാളികള്‍ ടോയ്‌ലറ്റിലേക്ക് പോകുന്നത് ഒഴിവാക്കാം. ഈ സമയം കൂടി അവരെ കൊണ്ട് പണിയെടുപ്പിയ്ക്കുകയും ചെയ്യാം.ക്യുന്‍ഗ്ഷിന്‍ ലിയര്‍ എന്ന ഇലക്ട്രിക്കല്‍ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിയ്ക്കുന്ന കമ്പനിയിലാണ് തൊഴിലാളികള്‍ക്ക് കടുത്ത അവകാശം ലംഘനം അനുഭവിയ്‌ക്കേണ്ടി വന്നത്. തൊഴില്‍ ഉപേക്ഷിച്ച് പോയവരും മുന്‍പ് ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരുമായ തൊഴിലാളികളാണ് ഈക്കര്യം പുറത്ത് വിട്ടത്.

സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കുമെന്ന് ഭരണാധികാരികള്‍ ഉറപ്പ് നല്‍കി. 30 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിയ്ക്കുന്നത്. ഈ കമ്പനി കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തനം ആരംഭിച്ചിട്ട്. എന്നാല്‍ ഡയപ്പര്‍ ഉപയോഗിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കുന്ന കാര്യം കമ്പനി നിഷേധിച്ചു. 3,500 തൊഴിലാളികള്‍ ഇവിടെ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ജോലി നഷ്ടമാകുമെന്ന് ഭയന്നാണ് പലരും ഡയപ്പറുകള്‍ ധരിയ്ക്കുന്നതെന്നും സംഭവം പുറത്ത് പറയാന്‍ തൊഴിലാളികള്‍ക്ക് ഭയമായിരുന്നെന്നും കമ്പനിയിലെ തൊഴിലാളിനേതാക്കള്‍ പറയുന്നു.

English summary
A Korean and American capital company in Honduras is being accused by union leaders and former employees of forcing its workers to wear diapers in order to increase their productivity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X