Get Updates
Get notified of breaking news, exclusive insights, and must-see stories!

രൂപ റെക്കോഡ് തകര്‍ച്ചയില്‍, ഡോളറിന് 62 രൂപ

ദില്ലി: ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. 62 എന്ന പ്രതിരോധവും മറികടന്ന് രൂപ താഴേക്ക് കൂപ്പുകുത്തുകയാണ്. റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാറും കൈകൊണ്ട കര്‍ശന നടപടികള്‍ക്കൊന്നും തന്നെ രൂപയെ രക്ഷിക്കാന്‍ കഴിയുന്നില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. രൂപയുടെ മൂല്യം 62.03ലേക്ക് താഴ്ന്നതിനുശേഷം തിരിച്ചെത്തി ഇപ്പോള്‍ 61.88ലാണ് വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്.

രൂപയുടെ മൂല്യത്തില്‍ കുറവുണ്ടായതോടെ ഓഹരി വിപണി 500 പോയിന്റോളം താഴേക്കിറങ്ങി. ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്, ഫ്യൂച്ചര്‍ റിട്ടെയില്‍, ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, യെസ് ബാങ്ക് കമ്പനികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്.

Rupee-Dollar

എസ്സാര്‍ ഓയില്‍ ലിമിറ്റഡ്, എംആന്റഎം ഫിന്‍ സര്‍വീസസ്, ഗീതാഞ്ജലി ജെംസ്, ടോറന്റ് പവര്‍ ലിമിറ്റഡ്, വിപ്രോ കമ്പനികള്‍ നേരിയ തോതില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

റിസര്‍വ് ബാങ്കും സര്‍ക്കാറും കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇന്ത്യയിലെ പണപ്പെരുപ്പം കുത്തനെ ഉയരാനുള്ള സാധ്യതയുണ്ട്. ഡോളറിനുള്ള ഡിമാന്റ് കുറയ്ക്കുന്നതില്‍ കേന്ദ്രബാങ്കിനോ സര്‍ക്കാറിനോ വിജയം കാണാന്‍ കഴിയുന്നില്ലെന്നതാണ് സത്യം. ഓഹരി വിപണി കൂടുതല്‍ താഴോട്ടിറങ്ങിയാല്‍ വന്‍തോതില്‍ വിറ്റൊഴിയ്ക്കല്‍ ഉണ്ടാകും. അതിന്റെ ഫലമായി ഡോളറിനുള്ള ഡിമാന്റ് വീണ്ടും വര്‍ദ്ധിക്കാനിടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+