കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി ആരോപിച്ച വാടകനാവ് സുരേന്ദ്രന്‍?

Google Oneindia Malayalam News

pinarayi-surendran
തിരുവനന്തപുരം: എല്‍ ഡി എഫിന്റെ സമരം ഒത്തുതീര്‍പ്പാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ ആരോപിച്ച വാടകനാവ് കെ സുരേന്ദ്രനോ? ഉപരോധം അവസാനിപ്പിക്കാന്‍ യൂസഫലി ഇടപെട്ടു എന്ന് ആരോപിക്കുന്നത് നാക്ക് വാടകയ്ക്ക് നല്‍കിയവരാണ് എന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരാമര്‍ശം. ആരോപണം നിഷേധിച്ച പിണറായി ഇനി ഇത്തരക്കാരോട് സംസാരിക്കാനില്ല എന്നും പറഞ്ഞു.

വിവിധ ചാനലുകളിലെ ചര്‍ച്ചകളില്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രനാണ് ഈ ആരോപണം ഉന്നയിച്ചത്. ഉപരോധം അവസാനിപ്പിച്ചതിനെക്കുറിച്ച് പിണറായി വിജയന്‍ തന്നെ വിശദീകരണവുമായി രംഗത്തുവന്നിട്ടും തന്റെ നിലപാട് മാറ്റാന്‍ കെ സുരേന്ദ്രന്‍ തയ്യാറായതുമില്ല. എം എ യൂസഫലി ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്. തന്റെ ആരോപണങ്ങളില്‍ നിന്നും പിന്മാറുന്ന പ്രശ്‌നമില്ല - സുരേന്ദ്രന്‍ നയം വ്യക്തമാക്കി.

താനാണ് സോളാര്‍ കേസ് വെളിച്ചത്തുകൊണ്ടുവന്നത് എന്നും സുരേന്ദ്രന്‍ ചാനല്‍ചര്‍ച്ചളില്‍ പറഞ്ഞിരുന്നു. കേസിന്റെ നിര്‍ണായക ഘട്ടങ്ങളില്‍, തിരുവഞ്ചൂരിന്റെ ഫോണിില്‍ നിന്നും സരിതയ്ക്ക് കോള്‍ പോയത് പോലെയുള്ള കാര്യങ്ങള്‍ ചാനലിലൂടെ വെളിച്ചത്തുകൊണ്ടുവന്നത് കെ സുരേന്ദ്രനായിരുന്നു. എന്നാല്‍ ഇത്തരം അവകാശവാദങ്ങളെ സി പി എം നേതാക്കള്‍ കാര്യമായെടുക്കുന്നില്ല.

യൂസഫലിയുടെ മധ്യസ്ഥതയില്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എളമരം കരീം, കെ ഇ ഇസ്മയീല്‍, പി കെ കുഞ്ഞാലിക്കുട്ടി, ഷിബു ബേി ജോണ്‍ തുടങ്ങിയവരാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത് എന്നായിരുന്നു പത്രസമ്മേളനത്തില്‍ സുരേന്ദ്രന്‍ ആരോപിച്ചത്. എന്നാല്‍ യൂസഫലിയുടെ പി ആര്‍ ഒ ആയി നാക്ക് വാടകയ്ക്ക് നല്‍കിയവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നായിരുന്നു ഇതിന് പിണറായിയുടെ മറുപടി.

English summary
CPIM secretary Pinarayi Vijayan attacked BJP leader K Surendran over his statement about LDF secretariat siege.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X