കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിവി 18 നില്‍ കൂട്ട പിരിച്ചുവിടല്‍

  • By Soorya Chandran
Google Oneindia Malayalam News

CNBC TV 18
ദില്ലി: ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ടിവി 18 ല്‍ 30 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. സിഎന്‍എന്‍-ഐബിഎന്‍, ഐബിഎന്‍-7, സിഎന്‍ബിസി ടിവി-18 തുടങ്ങിയ ചാനലുകളില്‍ നിന്നാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. നിലവിലുള്ള സംവിധാനങ്ങള്‍ മൊത്തം പൊളിച്ചടുക്കാനും ചെലവ് കുറക്കുവാനും ആണ് കമ്പനിയുടെ തീരുമാനം എന്നറിയുന്നു.

സ്വാതന്ത്ര്യ ദിനത്തിന് ശേഷം ഓഫീസ് തുറന്നപ്പോഴാണ് ജീവനക്കാര്‍ക്കുള്ള പിരിച്ചുവിടല്‍ നോട്ടീസുകള്‍ നല്‍കിത്തുടങ്ങിയത്. ജേര്‍ണലിസ്റ്റ് എന്നോ ക്യാമറ മാന്‍ എന്നോ സാങ്കേതിക വിഭാഗമെന്നോ പരസ്യവിഭാഗമെന്നോ വ്യത്യാസമില്ലാതെയാണ് പിരിച്ചുവിടല്‍. ചെലവ് ചുരുക്കലിന്റെ ഭാഗമായി പലമേഖലകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്. സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി പരസ്യവരുമാനം കുറഞ്ഞതാണ് കമ്പനിയെ ഇത്തരമൊരു നീക്കത്തിന് നിര്‍ബന്ധിച്ചതെന്ന് കരുതുന്നു.

ടിവി-18 ബ്രോഡ്കാസ്റ്റ് കമ്പനി മൊത്ത്തതില്‍ 300 മുതല്‍ 400 വരെ ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമമായ ലൈവ് മിന്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. 1300 ല്‍പരം ജീവനക്കാരുള്ള സ്ഥാപനത്തില്‍ പ്രൊഡക്ഷന്‍ ടീമാണ് പിരിച്ചുവിടലില്‍ കൂടുതലായും ബലിയാടുകളാക്കപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ചും ക്യാമറ മാന്‍മാരും വീഡിയോ എഡിറ്റര്‍മാരും.

പല ഫീച്ചര്‍ പ്രോഗ്രാമുകളും ടിവി 18 ന്റെ ചാനലുകളില്‍ നിര്‍ത്തിവച്ചു. സിഎന്‍എന്‍ ഐബിഎനിന്റേയും ഐബിഎന്‍ 7 ചാനലിലേന്റെയും ഓപ്പറേഷന്‍സ് ടീമിനെ ലയിപ്പിച്ചു. ഹിന്ദി ബിസിനസ് ചാനലായ സിഎന്‍ബിസി ആവാസില്‍ നിന്ന് വലിയൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിട്ടു.

English summary
TV18 Broadcast Ltdstarted handing out letters to employees on Friday, terminating the services of several hundred people, including journalists, camera crew and personnel in the technical, sales and marketing teams.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X