• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

അമേരിക്കയുടെ നിഗൂഢ രഹസ്യങ്ങള്‍

  • By Soorya Chandran

വാഷിങ്ടണ്‍: ലോകപോലീസായ അമേരിക്ക എന്നും മറ്റ് രാഷ്ട്രങ്ങള്‍ക്ക് ഭീഷണിയാണ്.സൈനിക മേഖലയില്‍ അവര്‍ ഉണ്ടാക്കിയെടുത്തിട്ടുള്ള സാങ്കതിക വിദ്യകളും രഹസ്യങ്ങളും ഇപ്പോഴും ആര്‍ക്കും അറിയില്ല. യു-2 ചാര വിമാനങ്ങളും ബി-117 ബോംബറുകളും ഒക്കെയായിരുന്നു ഇക്കാലമത്രയും പുറം ലോകം അറിഞ്ഞിരുന്ന അമേരിക്കന്‍ സൈനിക ഗാഥകള്‍.

ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് നിലവില്‍ വന്നതോടെ നിശ്ചിത കാലത്തിന് ശേഷം പല രഹസ്യങ്ങളും പൊതുജനങ്ങളോട് വെളിപ്പെടുത്തേണ്ട അവസ്ഥയിലാണ് അമേരിക്കന്‍ സൈന്യം. അടുത്ത കാലത്ത് പുറം ലോകം അറിഞ്ഞ ചില അമേരിക്കന്‍ സൈനിക രഹസ്യങ്ങള്‍. അത്യാധുനിക യുദ്ധ വിമാനങ്ങള്‍ മുതല്‍ നിഗൂഢ തടവറകള്‍ വരെ....

യുഎസ്എസ് ജിമ്മി കാര്‍ട്ടര്‍

യുഎസ്എസ് ജിമ്മി കാര്‍ട്ടര്‍

അമേരിക്കയുടെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും ആധുനിക മുങ്ങിക്കപ്പലാണ് അമേരിക്കന്‍ നാവിക സേനക്കുള്ളത്. യുഎസ്എസ് ജിമ്മി കാര്‍ട്ടര്‍. ചാര പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ചാണ് ഈ മുങ്ങിക്കപ്പല്‍ നിര്‍മിച്ചിരിക്കുന്നത്. ശത്രു രാജ്യത്തിന്റെ തുറമുഖങ്ങളില്‍ ഒളിച്ചിരിക്കാനും കടലിനടിയിലൂടെയുള്ള ഫൈബര്‍ ഒപ്റ്റിക്‌സ് വഴി ശത്രു രാജ്യം കൈമാറുന്ന രഹസ്യങ്ങള്‍ ചോര്‍ത്താനും മിടുക്കനാണ് ഈ മുങ്ങിക്കപ്പല്‍. ഉത്തര കൊറിയയില്‍ ചാരപ്രവര്‍ത്തനം നടത്താന്‍ അമേരിക്ക ഉപയോഗിക്കുന്നത് ഈ മുങ്ങിക്കപ്പലാണെന്ന് ശ്രുതിയുണ്ട്.

എക്‌സ് 37-ബി

എക്‌സ് 37-ബി

അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ രഹസ്യങ്ങളില്‍ ഒന്നാണിത്. അമേരിക്കന്‍ വ്യോമ സേനയുടെ എക്‌സ് 37-ബി. വര്‍ഷങ്ങളായി ഈ റോബോട്ടിക് ഉപഗ്രഹം ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഭ്രമണപഥ പഠനത്തിനാണ് ഈ ബഹിരാകാശ സംവിധാനം എന്നാണ് അമേരിക്ക പറയുന്നതെങ്കിലും ശത്രു രാജ്യങ്ങളുടെ കൃത്രിമോപഗ്രഹങ്ങളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനും എക്‌സ് 37-ബി ഉപയോഗിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.

നിശബ്ദ ഹെലികോപ്റ്റര്‍

നിശബ്ദ ഹെലികോപ്റ്റര്‍

പാകിസ്താനിലെ അബോട്ടാബാദില്‍വച്ച് ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ അമേരിക്കന്‍ സൈനികര്‍ എത്തിയത് ഇത്തരം ഹെലികോപ്റ്ററുകളില്‍ ആയിരുന്നു. ശത്രു രാജ്യങ്ങളുടെ റഡാറുകളില്‍ പോലും പെടാതെ പറക്കാനാകുന്നവയാണ് ഈ നിശബ്ദ ഹെലി കോപ്റ്ററുകള്‍.

രഹസ്യ തടവറകള്‍

രഹസ്യ തടവറകള്‍

അമേരിക്കയില്‍ മാത്രമല്ല അമേരിക്കക്ക് തടവറകള്‍ ഉള്ളത്. ഗ്വാണ്ടനോമയിലെ അമേരിക്കന്‍ തടവറകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. അഫ്ഗാന്സ്ഥാനിലും അമേരിക്കക്ക് രഹസ്യ തടവറകള്‍ ഉണ്ടത്രെ. ഭരണ കൂടം ഇത് നിഷേധിക്കുന്നുണ്ടെങ്കിലും 20 ഓളം അമേരിക്കന്‍ രഹസ്യ ജയിലുകള്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ട് എന്നതാണ് സത്യം.

പാകിസ്താനിലെ രഹസ്യ സേന

പാകിസ്താനിലെ രഹസ്യ സേന

പാകിസ്താനിലെ അമേരിക്കയുടെ സേനാവിന്യാസമല്ല ഇത്. പാക് ചാരസംഘടനയായ ഐഎസ്‌ഐ യുടെ ഉളളില്‍ അമേരിക്ക ഉണ്ടാക്കിയ രഹസ്യാന്വേഷണ ഓഫീസ് ആണ് ഇത്. ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നത് അമേരിക്കന്‍ സര്‍ക്കാരാണ്. ടി-വിങ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ഡര്‍പ

ഡര്‍പ

അമേരിക്കയുടെ രഹസ്യാന്വേഷണ ദൗത്യങ്ങളില്‍വച്ച് ഏറ്റവും വലിയ രഹസ്യമത്രെ ഡര്‍പ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച് വച്ച ഒമ്പത് ചുവന്ന ബലൂണുകള്‍ കണ്ടെത്താന്‍ ഒരുകൂട്ടം ആളുകളോട് ആവശ്യപ്പെട്ടു. ഇതില്‍ വിജയിച്ചവരെ ഉള്‍ക്കൊള്ളിച്ചുണ്ടാക്കിയ ദൗത്യ സംഘമായിരുന്നു ദര്‍പ. അഫ്ഗാനിസ്ഥാനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് ദര്‍പയെ ഉപയോഗപ്പെടുത്തിയത്.

ബോംബിങ് ഗാഡ്‌ജെറ്റ്

ബോംബിങ് ഗാഡ്‌ജെറ്റ്

ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ബോംബിങ് വാഹനമാണിതെന്ന് പറയപ്പെടുന്നു. അമേിക്കയുടെ ഇറാഖ് അധിനിവേശ കാലത്ത് ഏറ്റവും ഉപകാരപ്പെട്ടത് ഇതാണെന്നും പറയുന്നുണ്ട്.

സോമാലിയയിലെ രഹസ്യ കേന്ദ്രം

സോമാലിയയിലെ രഹസ്യ കേന്ദ്രം

അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ സോമാലിയയില്‍ നിരവധി ചാരപ്രവര്‍ത്തനങ്ങള്‍ നടത്തയിട്ടുണ്ട്. ഒളിച്ചിരിക്കുന്ന അല്‍ ഖ്വയ്ദ പ്രവര്‍ത്തകരെ പിടികൂടുകയായിരുന്നു ലക്ഷ്യം. ഇതിനായി സോമാലിയയിലെ യുദ്ധപ്രഭുക്കളെ കൂട്ടുപിടിച്ചു. രഹസ്യ കേന്ദ്രങ്ങളും ഉണ്ടാക്കി.

ആര്‍ക്യു-170

ആര്‍ക്യു-170

അമേരിക്കയുടെ ഏറ്റവും മികച്ച യുദ്ധ വിമാനങ്ങളില്‍ ഒന്നാണിത്. വവ്വാല്‍ ചിറകിന്റെ രൂപമാണിതിന്.

English summary
America is known for developing innumerable number of military secret projects, in the past. The saga of U-2 spy planes and B-117 Stealth Bomber has been spoken about for years.As per the Freedom of Information Act, America is compelled to reveal information to public after a certain period.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more