• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആള്‍ദൈവങ്ങളും അവര്‍ക്കെതിരായ ലൈംഗികാരോപണങ്ങളും

  • By Meera Balan

ആരാധിയ്ക്കാന്‍ ആവശ്യത്തിലധികം ദൈവങ്ങളുളപ്പോഴാണ് ഇന്ത്യക്കാര്‍ ആള്‍ ദൈവങ്ങള്‍ക്ക് പിന്നാലെ പോകുന്നത്. പെട്ടന്നുള്ള ഫല സിദ്ധിയ്ക്കും ആത്മശാന്തിയ്ക്കും വേണ്ടി പോകുന്ന ഇത്തരം ആളുകള്‍ വന്‍ തട്ടിപ്പുകള്‍ക്കാണ് ഇരയാക്കപ്പെടുന്നത്. ഇന്ത്യയില്‍ പലയിടത്തും ആള്‍ ദൈവങ്ങള്‍ യാതൊരു കൂസലുമില്ലാതെ ഇപ്പോഴും ജീവിച്ചു വരുന്നു. പൊലീസ് കേസുകളില്‍ അകപ്പെട്ടാലും ഇവര്‍ക്ക് പേടിയില്ല ,കാരണം ഇവരെ കാണാനെത്തുന്നവരില്‍ പല പ്രമുഖരും ഉണ്ട്.

കൊള്ളയും, കൊലയും കൈമുതലാക്കിയ ദൈവങ്ങളാണ് ഇവരില്‍ പലരും. ലൈംഗിക അപവാദക്കേസുകളില്‍ അകപ്പെടാത്തവരും കുറവല്ല. ഇത്തരം കേസുകളിലൂടെയാണ് പലരും ശ്രദ്ധേയരാകുന്നതും. ഇന്ദിരാഗാന്ധിയ്ക്ക് ആത്മീയ ഉപദേശം നല്‍കിയ ആള്‍ ദൈവം മുതല്‍ മലപ്പുറത്തെ ആളാദൈവം വരെ നീളുന്നു തട്ടിപ്പിന്‍റെ കഥ. ഓഷോ എന്ന ലോക ആത്മീയ ഗരുവിനെപ്പറ്റിയുള്ള അറിയാക്കഥള്‍ ഇതാ..

ആശ്രാം ബാപ്പു

ആശ്രാം ബാപ്പു

ഒട്ടേറെ ലൈംഗികാപവാദ കേസുകളും, ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളും ബാപ്പുവിനതിരെയുണ്ട്. 2013 ആഗസ്റ്റ്20 ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയെത്തുടര്‍ന്ന് ബാപ്പുവിനെതിരെ കേസുണ്ട്. രാജസ്ഥാനിലെ ജോധ് പൂര്‍ ആശ്രമത്തില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. ആരോപണങ്ങള്‍ ആള്‍ ദൈവം നിഷേധിച്ചു

വാനിഷിംഗ് മാജിക്

വാനിഷിംഗ് മാജിക്

ആശ്രാം ബാപ്പുവിന്റെ മൊട്ടേരയിലുള്ള ഗുരുകുലത്തില്‍ പഠിച്ച രണ്ട് കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. 2008 ല്‍ ആയിരുന്നു ഈ സംഭവം. കുറേ നാളുകളായി കുട്ടികളെ കാണാനില്ലായിരുന്നു.

ബാപ്പുവിന്റെ ' മഹത് വചനങ്ങള്‍'

ബാപ്പുവിന്റെ ' മഹത് വചനങ്ങള്‍'

ദില്ലി കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് ആശ്രാം ബാപ്പു നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ ഉണ്ടാക്കി. അക്രമികളെ പെണ്‍കുട്ടി സഹോദരന്മാരേ എന്ന് വിളിച്ചിരുന്നെങ്കിലും സരസ്വതി മന്ത്രം ഉരുവിടുകയും ചെയ്തിരുന്നെങ്കില്‍ അക്രമികള്‍ കുട്ടിയെ ബലാത്സംഗം ചെയ്യില്ലെന്നായിരുന്നു ആള്‍ ദൈവത്തിന്റെ മഹത് വചനം. പെണ്‍കുട്ടിയും കുറ്റക്കാരിയാണെന്ന് ഇയാള്‍ പറഞ്ഞു.

ഭൂമി കൈയ്യേറ്റം

ഭൂമി കൈയ്യേറ്റം

2001 ല്‍ ആശ്രം ബാപ്പുവിന്റെ യുവ വേദാന്ത സമിതി സത് സംഗിന് വേണ്ടി 11 ദിവസത്തേയ്ക്ക് മധ്യപ്രദേശില്‍ ഉപയോഗിച്ച് ഭൂമി കൈയ്യേറാന്‍ ശ്രമിച്ചു. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടു 100 ഏക്കര്‍ ഭൂമിയില്‍ നിന്ന് മാറാന്‍ ഇവര്‍ തയ്യാറായില്ല. ഏകദേശം 700 കോടി രൂപ വിലയുണ്ട് ഭൂമിയ്ക്ക്.

സ്വാമി നിത്യാനന്ദ

സ്വാമി നിത്യാനന്ദ

പരമഹംസ നിത്യാനന്ദ എന്ന സ്വാമി നിത്യാനന്ദയുടെ ഒരു സ്ത്രീയുമായുള്ള അശ്ലീല വീഡിയോ പ്രമുഖ ചാനല്‍ പുറത്തപവിടുന്നതോടെയാണ് സ്വാമിയുടെ കഷ്ടകാലം തുടങ്ങുന്നത്. 2010 ല്‍ ആയിരുന്നു ഈ സംഭവം. അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും വെറും അന്‍പത് ദിവസം മാത്രമാണ് സ്വാമി കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്.

ലൈംഗികാരോപണം

ലൈംഗികാരോപണം

ആരതി റാവു എന്ന ഇന്തോ-അമേരിയ്ക്കന്‍ വംശജ നിത്യാനന്ദയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തി. 2012 ജൂണില് ആണ് സ്വാമി തന്നെ ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി സ്ത്രീ രംഗത്തെത്തിയത്. 2005 മുതല്‍ 2009 വരെ ഇയാള്‍ തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി പറഞ്ഞു.

അഭയകേസ്

അഭയകേസ്

കോട്ടയത്തെ സെന്റ് പയസ് കോണ്‍വെന്റില്‍ വെച്ച് കന്യാസ്ത്രീയായിരുന്ന അഭയ കൊല്ലപ്പെട്ടു. 1992 ല്‍ ആയിരുന്നു സംഭവം. സംഭവം കൊലപാതകമാണന്നും പിന്നില്‍ പുരോഹിതനും കന്യാസ്ത്രീയുമാണെന്നും ആരോപണം. ദൈവങ്ങളെ തൊടാന്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കും പേടിയായത് കൊണ്ട് കേസ് ഇത് വരെയും തെളിയിക്കപ്പെട്ടില്ല.

ചന്ദ്രസ്വാമി

ചന്ദ്രസ്വാമി

ആളുകളെ പറ്റിച്ച് പണം തട്ടാന്‍ വിരുതനാണ് ഈ ആള്‍ ദൈവമെന്നാണ് ആരോപണം. ലണ്ടനിലെ ഒരു ബിസിനസുകാരനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ഇയാള്‍ കൈക്കലാക്കി. നേമി ചന്ദ്ര ജയിന്‍ എന്ന ഇയാള്‍ക്കെതിരെ 1996 ലാണ് പരാതി കൊടുക്കുന്നത്. ഫോറിന്‍ എക്‌സചേഞ്ച് റെഗുലേഷന്‍ ആക്ട് ലംഘിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്

അവകാശ വാദങ്ങള്‍

അവകാശ വാദങ്ങള്‍

പല രാജാക്കാന്‍മാര്‍ക്കും പ്രമുഖ നടിയായ എലിസബത്ത് ടെയ്‌ലര്‍, മാര്‍ഗ്രറ്റ് താച്ചര്‍ എന്നിവര്‍ക്ക് വരെ ആത്മീയ ഉപദേശങ്ങള്‍ നല്‍കുന്നത് താനാണെന്നാണ് ചന്ദ്രസ്വാമിയുടെ അവകാശവാദം

പ്രേമാനന്ദ സ്വാമികള്‍

പ്രേമാനന്ദ സ്വാമികള്‍

ബലാത്സംഗം കൊലപാതകം എന്നിവങ്ങെനെ പല കുറ്റങ്ങള്‍ ഇയാള്‍ ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രേമാനന്ദയ്ക്ക് ഇരട്ട ജീവപര്യന്ത്യം സുപ്രീം കോടതി വിധിച്ചു. തിരുച്ചിയിലാണ് ഇയാളുടെ ആശ്രമം. ശ്രീലങ്കയില്‍ നിന്ന് 1984 ല്‍ ഇന്ത്യയില്‍ എത്തിയതായിരുന്നു ഇദ്ദേഹം. 13 ബലാത്സംഗങ്ങളും ഒരു കൊലപാതകവും ഇയാള്‍ ചെയ്തിട്ടുണ്ട്.

സ്വാമി സദാചാരി

സ്വാമി സദാചാരി

വേശ്യാലയം നടത്തിയതിനാണ് സ്വാമി സദാചാരി അറസ്റ്റിലാകുന്നത്. അന്തരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയ്ക്ക് ആത്മീയ ഉപദേശങ്ങള്‍ നല്‍കിയരിരുന്നത് സ്വാമി സദാചാരിയാണെന്നാണ് കേള്‍ക്കുന്നത്.

ജ്ഞാന ചൈതന്യ

ജ്ഞാന ചൈതന്യ

മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ പി എം സുധാകരനാണ് പിന്നീട് ജ്ഞാന ചൈതന്യയായി മാറുന്നത്. മൂന്ന് കൊലപാതക കേസുകളില്‍ പ്രതിയാണ് ഇയാള്‍. 2005 ല്‍ ജാ്മ്യമില്ലാ വകുപ്പില്‍ ഇയാള്‍ അറസ്റ്റ് ചെയ്തു .

ശ്രദ്ധാനന്ദ സ്വാമി

ശ്രദ്ധാനന്ദ സ്വാമി

ഭാര്യായ ബീഗം ഷക്കീര നമാസിയെ കൊലപ്പെടുത്തിയതിന് 2005 ല്‍ ശ്രദ്ധാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തു. നയതന്ത്രജ്ഞനായിരുന്ന അക്ബര്‍ ഖാലിയുടെ ആദ്യ ഭാര്യയാിരുന്ന ഷക്കീരം. 1991 ഏപ്രില്‍ 28 ന് ഇവരെ ബാംഗ്ലൂരിലെ വീട്ടില്‍ വച്ച് കൊന്ന് അവിടെ തന്നെ കുഴിച്ച് മൂടുകയായിരുന്ന ശ്രദ്ധാനന്ദ.

സിസ്റ്റര്‍ ജെസ്മിയുടെ ആ്ത്മകഥ

സിസ്റ്റര്‍ ജെസ്മിയുടെ ആ്ത്മകഥ

കന്യാസ്ത്രീകള്‍ക്ക് നേരെ പുരോഹിതന്‍മാര്‍ തന്നെ നടത്തുന്ന ലൈംഗിക പീഡനങ്ങളുടെ കഥ സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥ 'ആമേന്‍' പ്രസിദ്ധീകരിയ്ക്കുന്നതോടെ പുറത്ത് വരുന്നത്.

മദ്രസകളിലെ പീഡനം

മദ്രസകളിലെ പീഡനം

2011 ലാണ് ചെന്നൈയില്‍ മദ്രസ അധ്യാപകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് അറസ്റ്റ് ചെയ്യുന്നത്. 11 കാരനായ വിദ്യാര്‍ഥിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

ഓഷോ

ഓഷോ

ഭഗവാന്‍ ശ്രീ രജനീഷ് , ചന്ദ്ര മോഹന്‍ ജയിന്‍, ആചാര്യ രജനീഷ് എന്നീ പല പേരുകളില്‍ അറിയപ്പെടുന്ന ഓഷോ ഏറെ വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. ലൈംഗികതയെപ്പറ്റിയുള്ള ഓഷോയുടെ തത്വങ്ങള്‍ ഇന്ത്യന്‍ യാഥാസ്ഥിതിക സമൂഹത്തിന് അംഗീകരിയ്ക്കാന്‍ പ്രയാസമായിരുന്നു. ഇദ്ദേഹത്തിന് 'സെക്‌സ് ഗുരു ' എന്ന വിളിപ്പേരുണ്ട്. ആയിരക്കണക്കിന് അനുയായികളാണ് ഇദ്ദേഹത്തിനുള്ളത്.

English summary
Mystic guru Bhagwan Shree Rajneesh had many aliases-- Chandra Mohan Jain, Acharya Rajneesh, Osho. His advocacy of a more-open sexuality earned him the sobriquet of "sex guru", but his preachings weren't fully accepted in the conservative Indian society. He relocated to the US where he had huge fan following.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more