ഭക്ഷ്യ സുരക്ഷ ബില്‍ ലോക്‌സഭ പാസ്സാക്കി
ദില്ലി: യുപിഎ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ഭക്ഷ്യസുരക്ഷ പദ്ധതിക്ക് ലോക് സഭയുടെ അംഗീകാരം. 2013 ആഗസ്റ്റ് 26 നാണ് ലോക്‌സഭ ബില്ലിന് അംഗീകാരം നല്‍കിയത്. രാജ്യത്തെ 82 കോടി ജനങ്ങള്‍ക്ക്(70ശതമാനം) കുറഞ്ഞ വിലക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതിയാണിത്. ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയായാണ് ഭക്ഷ്യ സുരക്ഷ ബില്ലിനെ കണക്കാക്കുന്നത്.
ശബ്ദ വോട്ടോടെയാണ് ബില്‍ പാസ്സായത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച മൂന്നോറോളം ഭേദഗതികള്‍ തള്ളിക്കൊണ്ടാണ് ഒടുവില്‍ ബില്ലിനെ സഭ അംഗീകരിച്ചത്. 2013 ജൂലായ് 5 ന് ഭക്ഷ്യ സുരക്ഷ പദ്ധതി നടപ്പാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രാത്രി എട്ട് മണിക്കാണ് ബില്‍ ലോക്‌സഭ പരിഗണിച്ചത്.രാത്രി 10.45 ഓടെ ശബ്ദ വോട്ടോടെ അംഗീകരിക്കുകയും ചെയ്തു.
രാജ്യത്ത് ദാരിദ്ര്യവും പോഷകാഹാരക്കുറവും കൊണ്ടുളള പ്രശ്‌നങ്ങള്‍ തുടച്ചു നീക്കുകയാണ് പദ്ധതിയിടെ ലക്ഷ്യമെന്ന് യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയ ഗാന്ധി പറഞ്ഞു. ബില്ലിന് അംഗീകാരം കിട്ടുന്നതിന് വേണ്ടി ഏറെ യത്‌നിച്ചെങ്കിലും ആ സമയത്ത് സഭയിലുണ്ടാകാന്‍ സോണിയക്ക് കഴിഞ്ഞില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മകന്‍ രാഹുലിനൊപ്പം സോണിയ സഭക്ക് പുറത്ത് പോയി. പിന്നീട് ദില്ലി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ബില്ല് വോട്ടിനിടുന്നതിന് തൊട്ടുമുമ്പ് , തങ്ങള്‍ പദ്ധതിയെ അനുകൂലിക്കുന്നതായി പ്രതിപക്ഷ നേതാവ് സുഷമ സ്വവരാജ് പറഞ്ഞു. ഒരുപാട് പോരായ്മകള്‍ ഉള്ള ബില്ല് ആണിത്. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ഇതിലും മെച്ചപ്പെട്ട ബില്‍ കൊണ്ടുവരുമെന്നും സുഷമ സ്വരാജ് പറഞ്ഞു.
പദ്ധതി നടപ്പാക്കപ്പെടുമ്പോള്‍ കേരളവും തമിഴ്‌നാടും ഉള്‍പ്പടെ 18 സംസ്ഥാനങ്ങളുടെ കേന്ദ്ര ഭക്ഷ്യവിഹിതം കുറയും എന്ന് ആശങ്കയുണ്ടായിരുന്നു. ഈ പ്രശ്‌നം പരിഹരിച്ചുകൊണ്ടുള്ള ബില്ലിനാണ് ലോക്‌സഭ അംഗീകാരം നല്‍കിയത്.












Click it and Unblock the Notifications