കൂട്ട ബലാത്സംഗം, പ്രതികള്‍ വലയിലായത് ഇങ്ങനെ
മുംബൈ കൂട്ടബലാത്സംഗത്തില്‍ അഞ്ച് പ്രതികളും അറസ്റ്റിലായി. ആഗസ്റ്റ് 22 നാണ് ബലാത്സംഗം നടക്കുന്നത്. 55 മണിയ്ക്കൂറുകള്‍ക്കകം പ്രതികളെല്ലാവരും പിടിയില്‍. മുംബൈ പോലീസിന് അഭിമാനത്തിന്റെ ദിനങ്ങള്‍. രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ പൊലീസിന്റെ അന്വേഷണം ധ്രുത ഗതിയില്‍. കേസന്വേഷിയ്ക്കാന്‍ 21 പ്രത്യേക സംഘങ്ങള്‍
കേസന്വേഷണത്തിന്റെ ഓരോ നിര്‍ണായക ഘട്ടങ്ങളും സിനിമകളെപ്പോലും വെല്ലുന്ന തരത്തില്‍. മുംബൈ പൊലീസിന്റെ തിരക്കഥയില്‍ തീര്‍ത്ത അന്വേഷണ കഥയ്ക്ക് അഞ്ച് പ്രതികളുടെ അറസ്‌റ്റോട് കൂടി തിരശ്ശീല വീഴുന്നു. അന്വേഷണത്തിന്റെ നാള്‍വഴികളും നിര്‍ണായക നിമിഷങ്ങളും ഇതാ

കേസ് വന്ന വഴി
ആഗസ്റ്റ് 22 വ്യാഴാഴ്ച രാത്രി എട്ട് മണിയ്ക്കാണ് ജസ്ലോക് ആശുപത്രിയില്‍ നിന്നും ബാലാത്സംഗ വിവരം അറിയിച്ച് പൊലീസിന് ഫോണ്‍ വരുന്നത്. ജോഷി മാര്‍ഗ് പോലീസിനാണ് പരാതി കിട്ടുന്നത്. പൊലീസ് സംഘം നേരെ ആശുപത്രിയിലേയ്ക്ക് കുതിയ്ക്കുന്നു.

രേഖാ ചിത്രം
ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടേയും സുഹൃത്തിന്റെയും മൊഴി എടുക്കുന്നു. അവര്‍ നല്‍കിയ വിവരം അനുസരിച്ച് പ്രതികളുടെ രേഖാ ചിത്രം പുറത്ത് വിടുന്നു. അഡീഷണല്‍ കമ്മീഷണര്‍ ഫ്രാവിന്‍ സാലുന്‍ഖേ, ഡെപ്യൂട്ടി കമ്മീഷണര്‍ സത്യനാരായണന്‍ ചൗധരി, വിനായക് ദേശ്മുഖ് എന്നിവര്‍ പൊലീസ് സ്റ്റേഷനിലെത്തുകയും അന്വേഷണങ്ങള്‍ക്ക് വേണ്ട് നേതൃത്വം നല്‍കുകയും ചെയ്യുന്നു.

നിര്‍ണായക നിമിഷം
വ്യാഴാഴ്ച രാത്രി 11 30 ന് അഗ്രിപദ പൊലീസിന്റെ ഫോണ്‍കോള്‍ കേസ് അന്വേഷണ സംഘത്തിന്. എല്ലാ പൊലീസ് സ്‌റ്റേഷനിലേയ്ക്കും പ്രതികളുടെ രേഖാ ചിത്രം അയച്ചിരുന്നു. അഗ്രിപദിലെ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ പ്രതികളില്‍ ഒരാളായ കാസിം ഷെയ്ഖിനെ തിരിച്ചറിഞ്ഞു. കാലാപാനിയിലാണ് ഇയാളുടെ താമസമെന്നും അറിയിച്ചു. കാസിമിന്റെ ക്രിമിനല്‍ പശ്ചാത്തലം അറിയാവുന്ന മുജുവര്‍ എന്ന പൊലീസുകാരന്‍ രാത്രി തന്നെ കാസിമിനെ ഫോണില്‍ വിളിയ്ക്കുകയും ചില ജോലികള്‍ക്കായി പൊലീസ് സ്‌റ്റേഷനില്‍ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

കാസിം ഒളിവിലാകുന്നു
പൊലീസിന്റെ സംസാരത്തില്‍ അപകടം മണത്ത കാസിം നായര്‍ ഹോസ്പിറ്റലിലെ സന്ദര്‍ശകകരുടെ മുറിയില്‍ ഒളിവ് ജീവിതം ആരംഭിച്ചു

കൂടുതല്‍ വിവരങ്ങള്‍
അഗ്രിപദ പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി കാസിമിനെ ഒരു പത്ത് വയസായ ആണ്‍കുട്ടിയോടൊപ്പം കണ്ടതായി വിവരം ലഭിച്ചു. കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നും പെണ്‍കുട്ടി ആക്രമിയ്ക്കപ്പെട്ടപ്പോള്‍ കാസിമിനനൊപ്പമുണ്ടായിരുന്ന മറ്റ് നാല് പ്രതികളുടെ പേര് വിവരങ്ങള്‍ പൊലീസിന് കിട്ടുന്നു.

ഇവരാണ് ആ ക്രൂരരന്മാര്‍
കാസിം ബംഗാളി എന്ന കാസിം ഷെയ്ഖ്, വിജയ് യാദവ്, ചന്ദ് സത്താര്‍ ഷെയഖ്, സിറാജ് റഹ്മാന്‍, സലീം അന്‍സാരി എന്നിവരാണ് പ്രതികള്‍

ആദ്യത്തെ അറസ്റ്റ്
ചാന്ദ് ഷെയ്ഖ് (19) നെയാണ് ആദ്യം അറസ്റ്റ് ചെയ്യുന്നത്. പത്ത് വയസുകാരനില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് പൊലീസ് പ്രതിയുടെ വീട്ടിലെത്തി. വെള്ളിയാഴ്ച ( ആഗസ്റ്റ് 23) ന് രാവിലെയാണ് പ്രതിയെ ജയ് ഭവാനി നഗറിലെ ധോബി ടാലോയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

വിജയ് ജാദവ്-രണ്ടാമത്തെ അറസ്റ്റ്
നാഗപദയിലെ ഒരു വീഡിയോ ഷോപ്പില്‍ അശ്ലീല വീഡിയോ കാണുകയായിരുന്ന പ്രതിയെ വെള്ളിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷവും വിജയ് ജാദവ്(19) വും മറ്റൊരു പ്രതിയായ മുഹമ്മദ് സലിം അന്‍സാരിയ്‌ക്കൊപ്പം സിനിമകാണാനും മറ്റും പോയിരുന്നു.

മൂന്നാമത്തെ അറസ്റ്റ്
സിറാജ് റഹ്മാന്‍(24) നെയാണ് പൊലീസ് മുംബ്രയില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. സഹോദരിയുടെ വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.

കാസിം ബംഗാളി-നാലാമത്തെ അറസ്റ്റ്
കേസിലെ മുഖ്യ പ്രതിയായ കാസിം ബംഗാളി (21) യെ പൊലീസ് നായര്‍ ഹോസ്പിറ്റലിന്റെ നാലമത്തെ നിലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അമ്മയുടെ ഫോണിലേയ്ക്ക് കാസിം വിളിച്ചത് അയാളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചു. ഇയാള്‍ക്ക് ക്രിമനല്‍ പശ്ചാത്തലമുണ്ട്.

സലീം അന്‍സാരിയെ പൊലീസ് പിടികൂടി.
സലീം അന്‍സാരിയെ മുംബൈയില്‍ വച്ച് പൊലീസ് പിടികൂടി. ദില്ലിയില്‍ ഒരു അകന്ന ബന്ധുവിന്റെ വീട്ടിലായിരുന്ന ഇയാള്‍ തിരികെ മുംബൈയിലേയ്ക്ക് വരുന്നതിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 25 ഞായറഴ്ച രാവിലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്

മയക്കുമരുന്നു, ക്രിമിനല്‍ പശ്ചാത്തലവും
പ്രതികളില്‍ മൂന്ന് പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ട് ഇവര്‍ മിക്കവരും അയല്‍ക്കാരം മയക്കുമരുന്നിന് അടിമകളുമാണ്.

കുറ്റം സമ്മതിച്ചു
പ്രതികള്‍ എല്ലാവരും തന്നെ കുറ്റം ഏറ്റ് പറഞ്ഞു. മുഖ്യ പ്രതിയായ കാസിം ബംഗാളി പൊട്ടിക്കരഞ്ഞു കൊണ്ട് തന്റെ അമ്മയോട് എല്ലാ കുറ്റങ്ങളും ഏറ്റ് പറഞ്ഞു.

ഇത് മുംബൈ പൊലീസ്
മുംബൈ പൊലീസിന്റെ പ്രത്യേക സംഘങ്ങളാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications