ഇന്ത്യ; ഹിന്ദുവിനും മുസ്ലീമിനും ഓരേ ജനിതകഘടന?
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരേ ജനിതക ഘടന. ഇന്ത്യ, സ്‌പെയിന്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഉത്തര്‍ പ്രദേശിലെ മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ഓരേ ജീനാണുള്ളതെന്ന് കണ്ടെത്തിയത്. ലഖ്‌നൗ, രാംപൂര്‍, കാണ്‍പൂര്‍, ബറൈലി എന്നിവിടങ്ങളില്‍ നിന്നുള്ള 2,400 പേരില്‍ നടത്തിയ ഗവേഷണത്തിലാണ് ജനിതകഘടനയിലെ ഈ സാമ്യം കണ്ടെത്താനായത്.
ഡോ മരിയ ഡി ടെററോസ്, ഡീയന്‍ റോവാള്‍ഡ്, റെനേ ജെ ഹരേര എന്നിങ്ങനെയുള്ള ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും ഡോ ജാവേര്‍ ആല്‍ ലെസ് എന്ന സ്‌പെയിന്‍ ഡീ വേഗോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും, സുരക്ഷ അഗര്‍വാള്‍, ഡോ ഫോസല്‍ ഖാന്‍ എന്നീ ലഖ്‌നൗ പിജിഐ യിലെ ഗവേഷകരും ചേര്‍ന്നാണ് ജനിതക സാമ്യം കണ്ടെത്തിയത്.
പഠനത്തിന്റെ ഫലങ്ങള്‍ ഉത്തര്‍പ്രദേശിലെ ജനിതക രോഗങ്ങള്‍ പരിഹരിയ്ക്കുന്നതിന് ഉപയോഗപ്പെടുമെന്നാണ് പ്രതീക്ഷ. അമേരിക്കന്‍ ശാസ്ത്ര പ്രസിദ്ധീകരണമായ ആന്ത്രൊപോളജി ഗവേഷണത്തെ അംഗീകരിച്ചു. പഠനങ്ങളില്‍ പങ്കെടുത്ത ഇന്ത്യന്‍ ഗവേഷക സുരക്ഷ അഗര്‍വാള്‍ പറഞ്ഞത് താന്‍ ഉത്തര്‍ പ്രദേശിലെ ചില കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നു. സാംപിളുകളും ഒറ്റപ്പെട്ട ഡിഎന്‍എ കളും ഇവര്‍ കണ്ടെത്തി.
ഷിയ, സുന്നി മുസ്ലിങ്ങളുടെ ജനിതക ഘടനയും ഇന്ത്യന്‍ ഹിന്ദുക്കളുടെ ജനിതകഘടനയും തമ്മില്‍ സാമ്യമുള്ളതായും കണ്ടെത്തി. എന്നാല്‍ ഈ സാമ്യം മധ്യേഷയിലെ മുസ്ലിങ്ങള്‍, അറബ് രാജ്യങ്ങള്‍, വടക്ക് കിഴക്കന്‍ ആഫ്രിയ്ക്ക എന്നിവിടങ്ങളില്‍ കാണാനാകില്ല. ഇതിനര്‍ത്ഥം ഭൂരിഭാഗം മുസ്ലിം വംശത്തിന്റെയും തായ്വേരുകള്‍ മറ്റേതൊരു രാജ്യത്തിനെക്കാളും ഇന്ത്യയില്‍ ആണ് എന്നതാണ്.












Click it and Unblock the Notifications