Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാപത്തില്‍ തകര്‍ത്ത പള്ളികള്‍ നന്നാക്കാന്‍ മോഡി

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത കലാപത്തിനിടെ തകര്‍ക്കപ്പെട്ട പള്ളികള്‍ നന്നാക്കാന്‍ നരേന്ദ്ര മോഡി രംഗത്തിറങ്ങുന്നു.2014 ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ സ്വന്തമാക്കുന്നതിനുളള തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ മോഡിയുടെ പുതിയ നീക്കത്തെ വിലയിരുത്തുന്നത്.

2013 ആഗസ്റ്റ് 27 ന് സുപ്രീം കോടതിയിലാണ് ഗുജറാത്ത് സര്‍ക്കാര്‍ ഈ ഉറപ്പ് കൊടുത്തത്. കലാപത്തില്‍ തകര്‍ക്കപ്പെട്ട പള്ളികളുടെ അറ്റകുറ്റ പണികള്‍ക്ക് പണം നല്‍കുന്നതിന് പ്രത്യേക സ്‌കീം ഉടന്‍ നടപ്പാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് കൊടുത്തു.

പത്ത് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ ഗുജറാത്ത് സര്‍ക്കാര്‍ തങ്ങളുടെ നിലപാടുകള്‍ തകിടം മറിക്കുയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. കലാപത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും കലാപത്തിന്റെ ഭാഗമായി തകര്‍ന്ന കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണത്തിനും മറ്റും പണം കൊടുക്കേണ്ട ബാധ്യതയില്ലെന്നുമാണ് ഇതുവരെ മോഡി സര്‍ക്കാര്‍ വാദിച്ചിരുന്നത്.

അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ തുഷാര്‍ മേത്തയാണ് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഉറപ്പ് കൊടുത്തത്. ഇതോടെ ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണനും എകെ ശിക്രിയും അടങ്ങുന്ന ബെഞ്ച്, മറ്റ് മത സംഘടനകള്‍ ഇത് സംബന്ധിച്ച് നടത്തുന്ന സര്‍വ്വേകള്‍ തത്കാലം നിര്‍ത്തിവക്കാന്‍ ഉത്തരവിട്ടു. കേസിന്റെ അടുത്ത ഹിയറിങ് ഒക്ടോബര്‍ ഒന്നിനാണ്. അതിനി മുമ്പ് പദ്ധതി പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇസ്ലാമിക് റിലീഫ് കമ്മിറ്റി -ഗുജറാത്ത്(ഐസിആര്‍ജി) എന്ന സംഘടനയാണ് പൊളിച്ച പള്ളികള്‍ സര്‍ക്കാര്‍ പുനര്‍നിര്‍മിച്ച് തരണം എന്നാവശ്യപ്പെട്ട ഹര്‍ജി നല്‍കിയത്.

സര്‍ക്കാര്‍ എന്ത് ചെയ്യുമെന്ന് കാണാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ഐസിആര്‍ജിചെയര്‍മാന്‍ ഷക്കീല്‍ അഹമ്മദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+