ദില്ലി മുഖ്യമന്ത്രിയാകാന്‍ കിരണ്‍ ബേദിക്ക് ക്ഷണം
ദില്ലി: ദില്ലി അസംബ്ലി തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഇന്ത്യുടെ ഉരുക്കു വനിത കിരണ്‍ ബേദിക്ക് ക്ഷണം. അരവിന്ദ് കെജ്രിവാള്‍ ആണ് തന്റെ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കിരണ്‍ ബേദിയോട് ആവശ്യപ്പെട്ടത്.
എന്നാല്‍ കുരണ്‍ ബേദി ഈ ക്ഷണം നിരസിച്ചു. മത്സരിക്കാനോ മുഖ്യമന്ത്രി ആകാനോ ഒന്നും തനിക്ക് താത്പര്യമില്ല എന്നാണ് അവര്‍ പറഞ്ഞത്. കക്ഷി രാഷ്ട്രീയത്തില്‍ തനിക്ക് തീരെ താതപര്യമില്ലെന്നും അവര്‍ വ്യക്തമാക്കി.

അഴിമതി വിരുദ്ധസ സമരത്തിലും ജനലോക്പാല്‍ ബില്ലിനുവേണ്ടിയുളള സമരങ്ങളും അണ്ണ ഹസാരെയുടെ വലംകൈകളായിരുന്നു അരവിന്ദ് കെജ്രിവാളും കിരണ്‍ ബേദിയും. കെജ്രിവാള്‍ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ തന്നെ കിരണ്‍ ബേദിയെ ക്ഷണിച്ചിരുന്നു. അന്നും അവര്‍ ക്ഷണം നിരസിച്ചിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ വനിത ഐപിഎസ് ഉദ്യോഗസ്ഥയായിരുന്നു കിരണ്‍ ബേദി. ജോലിയിലിരിക്കെ അഴിമതിക്കെതിരെ ശക്തമായി പ്രവര്‍ത്തിച്ചിരുന്ന കിരണ്‍ ബേദി വിരമിച്ചതിന് ശേഷം തന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു പോന്നു. അഴിമതിക്കെതിരെ അണ്ണ ഹസാരെ തുടങ്ങിയ സമരങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ കിരണ്‍ ബേദിയും ഉണ്ടായിരുന്നു.
ഷീല ദീക്ഷിത്തിനെ പോലെ ഒരു സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കാന്‍ കിരണ്‍ ബേദിയെ രംഗത്തിറക്കുക എന്ന ആം ആദ്മി പാര്‍ട്ടിയുടെ പദ്ധതിയാണ് ക്ഷണം നിരസച്ചതോടെ പാളിപ്പോയത്.












Click it and Unblock the Notifications