• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരാണ് യാസിന്‍ ഭട്കല്‍?

  • By Meera Balan

ദില്ലി: ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവ് യാസിന്‍ ഭട്കല്‍ പിടിയിലായി. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി പ്രദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്ത്യയിലെ വിവിധ ഏജന്‍സികള്‍ നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് പിടികൂടിയത്. അറസ്റ്റിലാകുമ്പോള്‍ ഇയാള്‍ക്കൊപ്പം ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനായ അക്തറും ഉണ്ടായിരുന്നു.

മുപ്പത് വയസ്സ് മാത്രം പ്രായമുള്ള യാസിന് ഭട്കല്‍ എന്ന യുവാവ് ആരായിരുന്നു. തീവ്രവാദത്തിലേയ്ക്ക് കടക്കുന്നതിന് മുന്‍പ് അയാളുടെ ജീവിതം എങ്ങനെയൊക്കെയായിരുന്നു എന്ന് അറിയാന്‍ താല്‍പ്പര്യം ഉണ്ടാകും അല്ലേ? ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനായ 'ബോംബ് പാകുന്ന പ്രേതം എന്ന് അന്വേഷണ ഏജന്‍സികള്‍ വിശേഷിപ്പിയ്ക്കുന്നന യാസിന്‍ ആരായിരുന്ന എന്നതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇതാ

യാസിന്‍ ഭട്കല്‍

യാസിന്‍ ഭട്കല്‍

1983 ല്‍ ഉത്തര കന്നടയിലെ ഒരു ഉന്നത കുടംബത്തില്‍ ജനിച്ച മുഹമ്മദ് അഹമ്മദ് സിദ്ധിബാപ എന്ന മിതഭാഷിയായ ചെറുപ്പക്കരാനാണ് പിന്നീട് ഇന്ത്യയെ നശിപ്പിയ്ക്കാന്‍ പാകത്തിന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദ സംഘടനയ്ക്ക് രൂപം നല്‍കിയത്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് യാസിന്‍.

തീവ്രവാദത്തിലേയ്ക്ക്

തീവ്രവാദത്തിലേയ്ക്ക്

2008 ലാണ് യാസിന്‍ സഹോദരനായ റിയാസിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ മുജാഹിദ്ദീന് രൂപം നല്‍കുന്നത്. ഭീകരസംഘടനയില്‍ പ്രവര്‍ത്തിയ്ക്കുന്നതിനായി കൂടുതല്‍ പരിശീലനങ്ങള്‍ നേടുന്നതിനായി ഇവര്‍ കറാച്ചിയിലേയ്ക്ക് പോയി. ബോംബ് വയ്ക്കുന്നതില്‍ വിദഗ്ദനായ ഇയാള അന്വേഷണ ഏജന്‍സികള്‍ 'ബോംബ് പാകുന്ന പ്രേതം' എന്നാണ് വിളിയ്ക്കുന്നത്. വിശുദ്ധ യുദ്ധത്തിനിറങ്ങിത്തിരിച്ചതായിരുന്നു ഇയാള്‍. തീവ്രവാദത്തിന്റെ പേരില്‍ ഇയാള്‍ ഉള്‍പ്പെട്ട ഭീകര സംഘടന കൊന്നൊടുക്കിയവരുടെ എണ്ണം ചെറുതല്ല

സ്‌ഫോടനങ്ങള്‍

സ്‌ഫോടനങ്ങള്‍

ഹൈദരാബാദില്‍ ഫെബ്രുവരിയില്‍ ഉണ്ടായ സ്‌ഫോടനം, 2008 ല്‍ വ്യാജ കറന്‍സി കേസ്, ബാംഗ്ലൂര്‍ സ്‌ഫോടനം എന്നിവയിലെല്ലാം ഭട്കലിനെ സംശയിക്കപ്പെടുന്നുണ്ട്. 2010 ല്‍ പൂനെയില്‍ ജര്‍മ്മന്‍ ബേക്കറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ യാസിന്‍ ഭട്കലിന്റെ മുഖം വളരെ വ്യക്തമായി സിസിടിവിയില്‍ പതിഞ്ഞതായി അന്വേഷണ ഏജന്‍സികള്‍ വാദിയ്ക്കുന്നുണ്ട്.

യുവാക്കളെ തീവ്രവാദികളാക്കുന്നു

യുവാക്കളെ തീവ്രവാദികളാക്കുന്നു

ഇന്ത്യന്‍ മുജാഹിദ്ദീനിലേയ്ക്ക് വന്‍ തോതില്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ മിടുക്കനായിരുന്നു യാസിന്‍. ആശയ വിനിമയത്തിന് പോലും അത്യാധുനിക മാര്‍ഗമായ ഇ-മെയില്‍ പോലും ഉപയോഗിയ്ക്കാത്ത ഇയാള്‍ ഇന്ത്യന്‍ മുജാഹിദ്ദീനെ ഇന്ത്യയില്‍ ശക്തമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.

English summary
Like his brother Riyaz Ismail Shahbandri, now believed to be hiding out in Karachi, Ismail Shahbandri had become an ideological mentor to many young Islamists. His recruits were, in the main, educated young men — but men also angry with a society they believed was hostile to their religion.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more