കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹപാഠിയെ മര്‍ദ്ദിക്കുന്ന വീഡിയോ ഫേസ്ബുക്കിലിട്ടു

  • By Soorya Chandran
Google Oneindia Malayalam News

ഗുഡ്ഗാവ്: സഹപാഠികള്‍ തങ്ങളുടെ മകനെ മര്‍ദ്ദിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതായി മാതാപിതാക്കളുടെ പരാതി. ഗുഡ്ഗാവ് പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

ഗുഡ്ഗാവ് സെക്ടര്‍ 46 ലെ ഒരു സ്‌കൂളിലാണ് കുട്ടി ആദ്യം പഠിച്ചിരുന്നത്. സ്‌കൂളിലെ മൂത്രപ്പുരയില്‍ വച്ച് 10 പേരടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ തന്റെ മകനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് പറഞ്ഞു. 2013 മാര്‍ച്ച് മാസത്തിലാണ് സംഭവം നടന്നത്.

Gurgaon Map

2013 ആഗസറ്റ് 29 നാണ് വീഡിയോ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം ഉടന്‍ തന്നെ വൈറല്‍ ആവുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഘത്തില്‍ പെട്ടവരാണ് ആദ്യം വീഡിയോ ഷൂട്ട്‌ചെയ്തതും ഇപ്പോ ഫേസ്ബുക്കില്‍ ഇട്ടതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

മാസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ മര്‍ദ്ദിച്ച സംഭവം ഉണ്ടായതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു. അന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളേയും രണ്ട് ആഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വീഡിയോ ഫേസ്ബുക്കില്‍ ഇട്ടകാര്യം അറിഞ്ഞപ്പോള്‍ തന്നെ അത് പിന്‍വലിക്കാന്‍ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

കുട്ടിക്ക് മര്‍ദ്ദനമേറ്റതിന്റെ പിറ്റേന്ന് തന്നെ സ്‌കൂളിലെത്തി പരാതി നല്‍കിയിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. പക്ഷേ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. മാനസികമായി തകര്‍ന്നുപോയ കുട്ടിയെ പഞ്ചാബിലെ മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. അതിന് ശേഷം ഇപ്പോഴാണ് വീണ്ടും അതേ പ്രശ്‌നം വീഡിയോ ഫേബുക്കില്‍ പോസ്റ്റ് ചെയ്ത് വീണ്ടും കുത്തിപ്പൊക്കിയത്. ഒന്പതാം ക്ലാസ്സിലാണ് കുട്ടി പഠിക്കുന്നത്.

സംഭവത്തില്‍ ക്രിമിനല്‍ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.

English summary
Parents of a Class IX student met commissioner of police Alok Mittal on Thursday complaining about their ward's former classmates, who allegedly uploaded an objectionable video clip on a social media site.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X