കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടബലാത്സംഗം;കുട്ടിക്കുറ്റവാളിയ്ക്ക്3വര്‍ഷംതടവ്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ദില്ലി കൂട്ടബലാത്സംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയ്ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ബാലനീതി നിയമപ്രകാരമുള്ള പരമാവധി ശിക്ഷ പ്രതിയ്ക്ക് വിധിച്ചത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി പ്രിന്‍സിപ്പല്‍ മജിസ്ട്രറ്റ് കണ്ടെത്തി. ഇതിനിടയിയില്‍ പ്രതിയെ ആക്രമിയ്ക്കാന്‍ ദില്ലി പെണ്‍കുട്ടിയുടെ ഇളയ സഹോദരന്‍ ശ്രമിച്ചു.

ജുവനൈല്‍ ഹോമില്‍ പ്രതിയെ പ്രത്യേക സെല്ലിലായിരിയ്ക്കും പാര്‍പ്പിയ്ക്കുക. പ്രതിയുടെ സുരക്ഷയെ പരിഗണിച്ചാണ് പ്രത്യേക സെല്ലിലാക്കുന്നത്. ടിവി കാണാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും പ്രതിയെ അനുവദിയ്ക്കും. ദില്ലി കൂട്ട ബലാത്സംഗ കേസില്‍ പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയ പ്രതിയാണ് ഇയാള്‍.

Delhi Gang Rape

നിര്‍ഭയയ്ക്ക് നീതി കിട്ടിയില്ലെന്നും പ്രതികള്‍ക്ക് വധ ശിക്ഷയാണ് നല്‍കേണ്ടതെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിയ്ക്കുമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രതിയ്ക്ക് മൂന്ന് വര്‍ഷം ശിക്ഷമാത്രമാണ് വിധിച്ചതെന്നും കൊടും കുറ്റവാളിയായിട്ടാവും ഇയാള്‍ പുറത്ത് വരുന്നതെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് എന്ത് കുറ്റ കൃത്യവും ചെയ്യാമെന്ന സന്ദേശമാണ് വിധി നല്‍കുന്നതെന്ന് കരഞ്ഞ് കൊണ്ട് ദില്ലി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. വിധി കേട്ടപ്പോള്‍ തന്നെ പെണ്‍കുട്ടിയുടെ ഇളയ സഹോദരന്‍ സര്‍വ്വ നിയന്ത്രണവും വിട്ട് പ്രതിയെ ആക്രമിയ്ക്കാന്‍ പാഞ്ഞടുത്തു. എന്നാല്‍ കോടതിയില്‍ ഉണ്ടായിരുന്നവര്‍ ഇടപെട്ട് രംഗം ശാന്തമാക്കി. പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് മകന്‍ പ്രതിയെ ആക്രമിയ്ക്കാന്‍ ശ്രമിച്ചതെന്നും ഒപ്പമുണ്ടായിരുന്ന താന്‍ നിയന്ത്രണം പാലിയ്ക്കുകയായിരുന്നുവെന്നും ദില്ലി പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. എന്റെ മരണം ഡിസംബര്‍ 29 ന് മകള്‍ മരിച്ചപ്പോള്‍ തന്നെ സംഭവിച്ചെന്നും നിര്‍ഭയയുടെ പിതാവ് പറഞ്ഞു.

English summary
The proceedings against the juvenile accused in the Delhi bus gangape and murder case before the Juvenile Justice Board (JJB) on Saturday were briefly interrupted when the younger brother of Nirbhaya tried to attack the accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X