കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുധനാഴ്ച വാഹന പണിമുടക്ക്‌

Google Oneindia Malayalam News

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധന പിന്‍വലിക്കണമെന്നാണ് സംസ്ഥാനത്തെ മോട്ടോര്‍ തൊഴിലാളികള്‍ ബുധനാഴ്ച പണിമുടക്കും. സംയുക്ത ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തിലാണ് സമരം. സ്വകാര്യബസ്സ് ഉടമകളും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പെട്രോളിള്‍ ലിറ്ററിന് 2.35 രൂപയും ഡീസലിന് 50 പൈസയും കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചിരുന്നു. ഇപ്പോള്‍ കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76 രൂപയോളമാണ് വില.

Strike

രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ ഏകദേശം 10.22 രൂപയോളം നഷ്ടമുണ്ടാകുന്നുണ്ടെന്ന് പെട്രോളിയം മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡീസല്‍ വില അഞ്ചു രൂപയും പാചകവാതകത്തിന് 50 രൂപയും മണ്ണെണ്ണയ്ക്ക് രണ്ടു രൂപയും വര്‍ദ്ധിപ്പിക്കണമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

English summary
A motor vehicle strike has been announced in the state on Wednesday in protest against the sharp increase in petrol prices. The strike was called by the Motor Workers' Trade Union Co-ordination Committee at a meeting convened in Ernakulam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X