• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഋഷിരാജ് സിംഗ് ട്രാന്‍സ്പോര്‍ട്ട് പരിഷ്കാരങ്ങള്‍

  • By Meera Balan

തിരുവനന്തപുരം: കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് 'നട്ടെല്ലുള്ള ഐപിഎസുകാരന്‍' എന്ന് സാധാരണക്കാര്‍ അടക്കം പറഞ്ഞിരുന്ന ഋഷിരാജ് സിംഗ് കേരളത്തില്‍ തിരിച്ചെത്തുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷറണായി ചുമതലയെടുത്ത സിംഗ് പല പരിഷ്‌കാരങ്ങള്‍ക്കും തുടക്കം കുറിച്ചു.

നിയമത്തിന് മുന്നില്‍ എല്ലാവരും ഒരുപോലെയാണെന്നാണ് സിംഗിന്റെ വാദം അതിനാല്‍ തന്നെ പല പ്രമുഖരും ഈ സിംഗിന് മുന്‍പില്‍ മുട്ട് കുത്തിയിട്ടുണ്ട്. ട്രാഫിക്കിലും, കെ എസ് ഇ ബിയിലും ഇദ്ദേഹം ശുദ്ധികലശം നടത്തിയിട്ടുണ്ട്. വ്യാജ സിഡി വേട്ടയില്‍ ടോമിന്‍ തച്ചങ്കരിയുടെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തുകയും മാധ്യമ ശ്രദ്ധയാകര്‍ഷിയ്ക്കുകയും ചെയ്ത വ്യക്തിയാണ് ഋഷിരാജ് സിംഗ്.

ഋഷിരാജ് സിംഗ്

ഋഷിരാജ് സിംഗ്

1985 കേരള കേഡറിലെ ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ്. ഇപ്പോള്‍ കേരള ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറായി അദ്ദേഹം ചുമതലയേറ്റു. ഇതിന് മുന്‍പ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സിബിഐ അഴിമതി വിരുദ്ധ സെല്‍ ജോയിന്റ് ഡയറക്ടറായിരുന്നു ഋഷിരാജ് സിംഗ്. മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ളാറ്റ് അഴിമതി ഉള്‍പ്പെടയുള്ള കേസുകള്‍ അന്വേഷിയ്ക്കുന്നതിന് നേതൃത്വം നല്‍കി

 ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍

ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റ ശേഷം ഒട്ടേറെ പരിഷ്‌കാരങ്ങള്‍ക്കാണ് അദ്ദേഹം നേതൃത്വം നല്‍കിയത്.

സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധം

സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധം

മലപ്പുറം താനൂരില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കടുംബത്തിലെ എട്ട് പേര്‍ മരിച്ച സംഭവത്തെതുടര്‍ന്ന് ബസുകള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. സ്പീഡ് ഗവര്‍ണര്‍ ഇല്ലെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. സ്ഥിരമായി അപകടം ഉണ്ടാക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തും

അമിത ഓട്ടോചാര്‍ജ്ജ്

അമിത ഓട്ടോചാര്‍ജ്ജ്

2013 സെപ്റ്റംബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരത്തും അമിത ഓട്ടോ ചാര്‍ജ്ജിനെ പേടിയ്ക്കാതെ യാത്രചെയ്യാം. ഓരോ സ്ഥലത്തേയ്ക്കുമുള്ള കൃത്യമായ ചാര്‍ജ്ജ് ഓട്ടോറിക്ഷകളില്‍ പതിയ്ക്കും. യാത്രക്കാരന് കാണാവുന്ന വിധത്തില്‍ ഈ നോട്ടീസ് ഓട്ടോയില്‍ പതിയ്ക്കണമെന്നാണ് സിംഗ് പറയുന്നത്. വയനാട്ടില്‍ പരീക്ഷിച്ച് വിജയിച്ച് ഈ പദ്ധതി അനന്തപുരിയിലും നടപ്പാക്കാനാണ് നീക്കം

കമ്മീഷണറെ വിറപ്പിച്ച സിംഗ്

കമ്മീഷണറെ വിറപ്പിച്ച സിംഗ്

അമിതവേഗത്തില്‍ വാഹനമോടിച്ചതിനാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ബെഹ്‌റയെ സിംഗ് പിടികൂടിയത്. അമിത വേഗത്തില്‍ പോകുന്ന വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു ഋഷിരാജ് സിംഗ്. അമിത വേഗതയില്‍ വാഹനം ഓടിയ്‌ക്കേണ്ടത് തടയേണ്ട പൊലീസ് കമ്മീഷണര്‍ തന്നെ നിയമം തെറ്റിയ്ക്കുന്നത് ശരിയല്ലെന്ന് ഋഷിരാജ് സിംഗ് കമ്മീഷണറോട് പറഞ്ഞു.

മിഷന്‍ 2013

മിഷന്‍ 2013

ഹെല്‍മറ്റ് ഇല്ലാതെ യാത്ര, സീറ്റ് ബെല്‍റ്റ്, സണ്‍ഫിലിം, ബൈക്കില്‍ മൂന്നോ അതിലധികമോ യാത്രക്കാര്‍ എന്നീ ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടാല്‍ പൊതു ജനങ്ങള്‍ക്ക് അത് അധിാരികളെ അറിയിക്കാനുള്ള പൊതുജന പിപാടിയാണ് മിഷന്‍ 2013. ഋഷിരാജ് സിംഗിന്റെ പൂര്‍ണ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. പരാതി സെല്‍ നമ്പരായ 9446033314 ല്‍ വിളിച്ചാല്‍ മതി. ഫേസ് ബുക്ക്, എസ് എം എസ് എന്നിവ വഴിയും പരാതി രജിസ്റ്റര്‍ ചെയ്യാം

ലൈസന്‍സ് സസ്‌പെന്‍ഷന്‍

ലൈസന്‍സ് സസ്‌പെന്‍ഷന്‍

ട്രാഫിക് നിയമങ്ങള്‍ ലംഘിയ്ക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് മിഷന്‍ 2013 പദ്ധതിയിലും തുടരും.

പ്രത്യേക പരിശോധന

പ്രത്യേക പരിശോധന

അപകടങ്ങള്‍ ഉണ്ടാക്കുന്ന നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക വാഹന പരിശോധനകള്‍ക്ക് തുടക്കമായി.

ടൂ വീലറിനൊപ്പം ഹെല്‍മറ്റ്

ടൂ വീലറിനൊപ്പം ഹെല്‍മറ്റ്

പുതിയ ടൂ വീലറിനൊപ്പം ഡീലര്‍മാര്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും നല്‍കണമെന്ന് ഋഷിരാജ് സിംഗ്. സെപ്റ്റംബര്‍ ഒന്നു മുതല്‍ തന്നെ നിയമം കര്‍ശനമാക്കാനാണ് നീക്കം.

English summary
Mr. Singh, who was on his maiden visit to northern Kerala after assuming charge, visited Motor Vehicles Department offices at Vadakara, Koyilandy and Kozhikode. Officials were asked to take necessary steps to reduce the accident rate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more