സിറിയക്കെതിരേ ആക്രമണം തുടങ്ങി
ഡമാസ്‌കസ്: സിറിയക്കെതിരേ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി റഷ്യ സ്ഥിരീകരിച്ചു. തെക്കന്‍ റഷ്യയിലെ മിസൈല്‍ പ്രതിരോധസംവിധാനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവരുന്നത്.
എന്നാല്‍ ആക്രമണത്തെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് ഇസ്രായേല്‍ സൈനിക വക്താവ് പ്രതികരിച്ചത്. സിറിയയില്‍ പുറത്തുനിന്നുള്ള ഒരു ഇടപെടലും അംഗീകരിക്കില്ലെന്നതാണ് റഷ്യയുടെ നിലപാട്. അമേരിക്കയും സഖ്യകക്ഷികളും മെഡിറ്ററേനിയന്‍ സമൂദ്രത്തില്‍ യുദ്ധക്കപ്പലുകള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്.

മിസൈല്‍ ആക്രമണത്തില്‍ സിറിയയിലെ രണ്ടു പ്രധാന വാതകപൈപ്പ് ലൈനുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ പ്രക്ഷോഭകാരികള്‍ക്കു നേരെ രാസായുധം പ്രയോഗിച്ചുവെന്നാരോപിച്ചാണ് അമേരിക്ക സിറിയയെ ആക്രമിക്കാനൊരുങ്ങുന്നത്.
അമേരിക്ക ആക്രമണം നടത്തിയാല്‍ ശക്തമായി തന്നെ തിരിച്ചടിയ്ക്കുമെന്ന് സിറിയ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അനുമതിയ്ക്ക് ശേഷം മാത്രമേ സിറിയയെ ആക്രമിക്കൂവെന്ന് ബരാക് ഒബാമ നേരത്തെ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് സിറിയ തിരിച്ചടിയ്ക്കുകയും റഷ്യ പിന്തുണ നല്‍കുകയും ചെയ്താല്‍ മേഖലയില്‍ സംഘര്‍ഷം വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.












Click it and Unblock the Notifications