കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകട ജില്ല;പൂക്കിപ്പറമ്പ് മുതല്‍ തേലെക്കാട് വരെ

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: വലിയ അപകടങ്ങള്‍ പിന്തുടര്‍ന്നുവരുന്ന ഒരു ജില്ലയായി മാറിയിരിക്കുയാണ് മലപ്പുറം. കേരളത്തിലെ ഏറ്റവും വലിയ ബസ് അപകടം മുതല്‍ ഇപ്പോള്‍ 14 പേരുടെ ജീവനെടുത്ത തേലെക്കാട് വരെ ഉദാഹരണങ്ങള്‍. 12 വര്‍ഷത്തിനിടെ ജില്ലിയില്‍ ഉണ്ടായത് 6 വലിയ അപകടങ്ങളാണ്. ഇവയില്‍ മാത്രം പൊലിഞ്ഞുപോയത് 74 ജീവനുകള്‍.

2001 മാര്‍ച്ച് 11 നാണ് കേരളത്തെ മുഴുവന്‍ നടുക്കിയ പൂക്കിപ്പറമ്പ് ദുരന്തം സംഭവിച്ചത്. അമിത വേഗത്തില്‍ വന്ന ബസ് കാറിലിടിച്ച് നിയന്ത്രണം വിടുകയായിരുന്നു. ബസിന്റെ ഷാഫ്റ്റ് ഒടിഞ്ഞ് ഡീസല്‍ ടാങ്കില്‍ കുത്തിക്കയറി. ഷാഫ്റ്റ് റോഡില്‍ ഉരഞ്ഞ് ഉണ്ടായ തീപ്പൊരി മൂലം ഡീസലിന് തീ പിടിച്ചു. പിന്നെ ബസ് നിന്ന് കത്തുന്ന കാഴ്ചയായിരുന്നു. ബസിലെ 41 യാത്രക്കാരുടേയും ജീവനെടുത്തിന് ശേഷമാണ് ആ തീ അണഞ്ഞത്. ഗുരുവായൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്.

Malappuram Map

2008 ല്‍ ആണ് പിന്നീട് വലിയ അപകടം ഉണ്ടായത്. രണ്ട് ബസ്സുകള്‍ കൂട്ടിയിടിച്ച് അഞ്ച് ജീവനുകളാണ് അന്ന് പൊലിഞ്ഞത്. ദേശീയ പാതയില്‍ കൂരിയാടിനും കുളപ്പുറത്തിനും ഇടില്‍വച്ചായിരുന്നു അപകടം. കാരണം ബസ്സുകളുടെ മരണപ്പാച്ചില്‍ തന്നെ.പിന്നീട് 2012 ല്‍ ലോറി ബൈക്കിലിടിച്ച് മൂന്ന് ചെറുപ്പക്കാര്‍ മരിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലായിരുന്നു ഈ അപകടം.

പക്ഷേ 2013 ആണ് മലപ്പുറത്തെ അപകടങ്ങളുടെ വര്‍ഷം എന്ന് പറയേണ്ടി വരും. വെറും ഒമ്പത് മാസം കണ്ട് ജില്ല നേരിട്ടത് വലിയ മൂന്ന് അപകടങ്ങള്‍. അതില്‍ മാത്രം പൊലിഞഅഞത് 24 ജീവനുകള്‍.

2013 മെയ് 21 ന് കാറും ലോറും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. ദേശീയ പാതയില്‍ ചേളാരിക്കും പടിക്കലിനും ഇടയിലായിരുന്നു ഈ അപകടം.

മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ താനൂരിലെത്തി അടുത്ത അപകടം. ഓട്ടോയില്‍ ബസ് ഇടിച്ച് ഇവിടെ മരിച്ചത് എട്ട് പേരായിരുന്നു. 2013 ആഗസ്റ്റ് 30 നായിരുന്നു ഈ അപകടം. ഒരു കുടുംബത്തിലെ ഏഴ് പേരാണ് ഒറ്റ ദിവസം കൊണ്ട് ഇല്ലാതായത്. ബസിന്റെ അമിത വേഗം തന്നെയായിരുന്നു ഈ അപടത്തിന്റേയും കാരണം. രോഷാകുലരായ നാട്ടുകാര്‍ ബസിന് തീയിടുകയും ചെയ്തു.

ഈ അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകുന്നതിന് മുമ്പാണ് ഇപ്പോള്‍ 2013 സെപ്റ്റംബര്‍ 6 ന് തേലെക്കാട്ട് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. പൂക്കിപ്പറമ്പിന് ശേഷം ജില്ലയില്‍ നടന്ന ഏറ്റവും വലിയ അപകടം. 11 സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്.

അശ്രദ്ധയും അമിത വേഗവുമാണ് മിക്ക അപകടങ്ങള്‍ക്കും വഴിവച്ചത്. നിയമം ലംഘിച്ച് വാഹനങ്ങളില്‍ കൂടുതല്‍ പേര്‍ യാത്രചെയ്തത് പലയിടത്തും അപകടങ്ങളുടെ ആഘാതം കൂട്ടി. വലിയ അപകടങ്ങള്‍ വാര്‍ത്തയും ചര്‍ച്ചയും ഒക്കെ ആകുന്നുണ്ട്. പക്ഷേ ആരും ശ്രദ്ധിക്കാതെ പോകുന്ന ചെറിയ അപകടമരണങ്ങളും മലപ്പുറത്ത് കൂടുതലാണ്. ബൈക്ക് അപകടങ്ങളാണ് ഏറെയും. മൂന്ന് പേര്‍ ഇല്ലാതെ മലപ്പുറത്തെ ബൈക്കുകള്‍ സ്റ്റാര്‍ട്ട് ആകില്ലെന്ന് പോലും കളിയാക്കി പറയാറുണ്ട്. ഹെല്‍മറ്റ് പലപ്പോഴും റിയര്‍വ്യൂ മിററിന് അലങ്കാരമായി തൂക്കിയിട്ടിരിക്കുകയാകും. പുതു തലമുറ ബൈക്കുകളില്‍ ചീറിപ്പായുന്നവര്‍ക്ക് പലപ്പോഴും റോഡ് നിയമങ്ങളും ബാധകമാകാറില്ല.

English summary
Malappuram district is facing series of accidents and casualities in recent years. In last 12 years the district faced 6 major accidents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X