Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്കില്‍ പെണ്‍കുട്ടികളെ പിന്തുടര്‍ന്നെത്തി അക്രമം

Molest
ഹൗറ: കാറില്‍ യാത്ര ചെയ്ത ഡിജെയെയും സുഹൃത്തുക്കളെയും പിന്തുടര്‍ന്നെത്തുകയും സംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടികളെ ഉള്‍പ്പെടയുള്ളവരെ മര്‍ദ്ദിയ്ക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സെപ്റ്റംബര്‍ 5 വ്യാഴാഴ്ച രാത്രി 11 മണിയ്ക്കാണ് സംഭവം നടക്കുന്നത്. കൊളെജില്‍ വാര്‍ഷികദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങി വരികയായിരുന്ന ഡിജെയെയും സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളെയും ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറേയുമാണ് അക്രമികള്‍ ശല്യം ചെയ്ത്. ദേശീയപാതയിലാണ് സംഭവം നടക്കുന്നത്

കൊല്‍ക്കത്തയിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിയ്ക്കുന്നതിന് വേണ്ടിയാണ് സംഘം കൊലാഘട്ടിലുള്ള ഹോട്ടലില്‍ കയറുന്നത്. അവിടെ വച്ചാണ് ചെറുപ്പക്കാരായ ആറ് യുവാക്കള്‍ പെണ്‍കുട്ടികളെ അസഭ്യം പറയുകയും ശല്യം ചെയ്യാന്‍ തുടങ്ങിയതും. ഹോട്ടലില്‍ നിന്ന് പുറത്തേക്കിറങ്ങി കാറില്‍ യാത്രതിരിച്ച ഇവരെ മൂന്ന് ബൈക്കുകളിലായി യുവാക്കള്‍ പിന്തുടര്‍ന്നു. അമിത വേഗതയില്‍ 19 കിലോമീറ്റളോമാണ് സംഘം ഇവരെ പിന്തുടര്‍ന്നത്.

കാറിന് സമീപമെത്തുകയും പെണ്‍കുട്ടികളെ ആക്രമിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തുവെന്ന് സംഘത്തിലുണ്ടായിരുന്ന ഡിജെ സുധീപ് ഘോഷ് പറഞ്ഞു. ഒടുവില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ വലിച്ച് ഡോഡിലേയ്ക്കിടുകയും മര്‍ദ്ദിയ്ക്കുകയും ചെയ്തു. തടയാന്‍ ചെന്ന ഡിജെയ്ക്കും പൊതിരെ തല്ലു കിട്ടി. വഴിയാത്രക്കാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും യുവാക്കളുടെ സഹായത്തിനെത്താതതിനെത്തുടര്‍ന്ന് കാറിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ പുറത്തിറങ്ങി യുവാക്കളെ രക്ഷിയ്ക്കാന്‍ ശ്രമിച്ചു.

എന്നാല്‍ അക്രമികള്‍ പെണ്‍കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിയ്ക്കുകയും ബൈക്കിനടുത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ട് പോകാനൊരുങ്ങുകയും ചെയ്തു. തുടര്‍ന്ന് സമീപത്തെ ഒരു ഫാക്ടറിയിലെ ജീവനക്കാരും ഹോട്ടല്‍ ജീവനക്കാരും എത്തി ഡിജെയെയും കൂട്ടുകാരെയും സഹായിച്ചു. അക്രമത്തിന് ഇരയായവര്‍ പലതവണ പൊലീസിനെ വിളിച്ചെങ്കിലും സഹായം ലഭ്യമായില്ല. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തെത്തുടര്‍ന്ന് റഹീം മൊല്ല (23) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ പുതിയ ബൈക്ക് വാങ്ങിയതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ക്ക് മദ്യസത്ക്കാരം നടത്തി. മദ്യലഹരിയിലായ യുവാക്കളാണ് സംഘത്തെ ആക്രമിച്ചത്. മറ്റ് അഞ്ച് പ്രതികളെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+