സൗജന്യ മൊബൈല്‍ ഫോണ്‍, ടാബല്റ്റ് വിതരണം
ദില്ലി: രാജ്യത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗത്ത്തെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. 2,5 കോടി മൊബൈല്‍ ഫോണുകളും, 90 ലക്ഷം ടാബ്ലറ്റുകളും പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനാണ് സര്‍ക്കാരിന്റെ നീക്കം. 7,860 കോടി രൂപ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതി നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടം 2014-2015 കാലയളവില്‍ നടത്തും. രണ്ട് വര്‍ഷത്തെ സൗജന്യ മൊബൈല്‍ ഫോണ്‍ കണക്ക്ഷനുകളാണ് നല്‍കുന്നത്. ഒറ്റത്തവണ 300 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്യണം. ഇത്തരത്തില്‍ 300 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 30 മിനിട്ട് ടോക്ക് ടൈം, 30 ടെക്‌സറ്റ് മോസേജ്, 30 എംബി ഡാറ്റ എന്നിവ സൗജന്യമായി ലഭിയ്ക്കും.
ടാബ്ലറ്റുകള്‍ വിതരണം ചെയ്യുന്നത് പ്‌ളസ് വണ്‍, പ്‌ളസ് ടു വിദ്യാര്‍ഥികള്‍ക്കാണ്. രണ്ട് വര്‍ഷത്തെ സൗജന്യ ഡാറ്റാ കാര്‍ഡോട് കൂടിയാണ് നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള കുട്ടികള്‍ക്ക് ടാബ്ലറ്റ് വിതരണം ചെയ്യുന്നത്. ബിഎസ്എന്‍ എല്ലും സര്‍ക്കാരും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്ന്. ആദ്യ ഘട്ടത്തില്‍ 25 ലക്ഷം മൊബൈല്‍ ഫോണുകളും , 15 ലക്ഷം ടാബ്ലറ്റുകളും ഏകദേശം 395 കോടി രൂപ മൊബൈല്‍ വിതരണത്തിനും മുതല്‍ 772.5 കോടി രൂപ ടാബല്റ്റ് വരെ ചെലവിട്ട് നടപ്പിലാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.
രണ്ടാം വര്‍ഷം 50 ലക്ഷം മൊബൈല്‍ ഫോണുകളും 35 ലക്ഷം ടാബ്ലറ്റുകളുമാണ് വിതരണം ചെയ്യുന്നത്. 880 കോടിരൂപയും 1,858.75 കോടി രൂപയുമാണ് രണ്ടാം ഘട്ടത്തില്‍ പദ്ധതിയ്ക്കായി ചെലവഴിയ്ക്കുന്നത്. മൂന്നാം വര്‍ഷത്തില്‍ 75 പേര്‍ക്കാണ് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്യും. 40 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ടാബ്ലറ്റുകളും മൂന്നാംഘട്ടത്തില്‍ നല്‍കും. 2,191.25 കോടി രൂപയാണ് ഈ ഘട്ടത്തനല്‍ ചെലവഴിയ്ക്കുന്നത്.
നാലാം ഘട്ടത്തില്‍ 150കോടി രൂപ ചെലവിട്ട് ടാബ്ലറ്റ് വിതരണം പൂര്‍ത്തിയാക്കും. ശേഷിയ്ക്കുന്ന മൊബൈല്‍ ഫോണ്‍ വിതരണത്തിനായി 1,850 കോടി രൂപയാണ് ചെലഴിയ്ക്കാന്‍ ഉദ്ദേിയ്ക്കുന്നത്. വിതരണം ചെയ്യുന്ന ഓരോ മൊബൈല്‍ ഫോണിനും 320 രൂപയും ടാബ്ലറ്റിന് 900 രൂപയും ഈടാക്കും.ടാബ്ലറ്റുകള്‍ക്കും രണ്ട് വര്‍ഷത്തെ സൗജന്യ കണക്ഷനാണ് നല്‍കുന്നത്. മൊബൈലുകള്‍ക്ക് 75 മിനിട്ട് ഫ്രീ ടോക്ക് ടൈം, 75 സൗജന്യ എസ്എംഎസ്, 500എംബി സൗജന്യ ഡേറ്റ എന്നിവ മാസം തോറും നല്‍കുന്ന പാക്കേജും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications