മിത്രാ കുര്യാന്റെ തെറിവിളിയും മര്‍ദ്ദനവും; ഡ്രൈവര്‍ പറയുന്നു
കൊച്ചി: ബസ് കാറിന് ഉരസിയെന്ന് ആരോപിച്ച് നടി മിത്രാ കുര്യാനും സംഘവും നടത്തിയ കൈയ്യേറ്റത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കി. യാതൊരുവിധ പ്രകോപനവും കൂടാതെയാണ് മിത്രയും ഒപ്പമുണ്ടായിരുന്നവരും തന്നെ മര്‍ദ്ദിച്ച് അവശനാക്കിയതെന്ന് ചികിത്സയില്‍ കഴിയുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ രാമദാസ് പറയുന്നു.
വൈകിട്ടി 5.20 ഓടെയായിരുന്നു സംഭവം. പെരുമ്പാവൂര്‍ സ്റ്റാന്‍ഡിലെ പമ്പിനു സമീപത്തേയ്ക്ക് ഡീസലടിക്കാനായി ബസ് മാറ്റുമ്പോള്‍ പിന്തുടര്‍ന്നെത്തിയ ഹോണ്ടാ സിറ്റി കാര്‍ ബസ്സിന്റെ മുന്നില്‍ നിര്‍ത്തി. വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ രണ്ട് ചെറുപ്പക്കാര്‍ ബസിന്റെ ഡോര്‍ തുറന്ന് തന്നെ അസഭ്യം പറയുകയും സീറ്റില്‍ നിന്നും വലിച്ച് താഴെയിടുകയും ചെയ്തു.

തുടര്‍ന്ന് ഇഷ്ടിക പോലെ കട്ടിയുള്ള എന്തോ വസ്തു കൊണ്ട് ഇടിയ്ക്കുകയും ചെയ്തു. നിലത്തു വീണ ഞാന്‍ തിരികെ എണിക്കുമ്പോള്‍ കണ്ടത് നടി മിത്രാ കുര്യാന്റെ വക തെറിയഭിഷേകമായിരുന്നു. ഇതിനിടെ, ബഹളം കേട്ട് കാര്യം അന്വേഷിച്ചെത്തിയ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ വിജയന്‍ സാറിന്റെ ഷര്‍ട്ടിന്റെ കോളറില്‍ അവര്‍ കുത്തിപ്പിടിച്ച് തള്ളുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ പോലീസാണ് നടിയെയും സംഘത്തെയും പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. താന്‍ ഉടന്‍ തന്നെ ചികിത്സ തേടുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ഇതാണ് അന്നത്തെ ദിവസമുണ്ടായതെന്ന് ഡ്രൈവര്‍ പറയുന്നു. അതേസമയം, താനോ ഒപ്പമുണ്ടായിരുന്നവരോ ആരെയും ഇടിച്ചിട്ടില്ലെന്നാണ് നടിയുടെ വിശദീകരണം.












Click it and Unblock the Notifications