Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ വന്‍ മോഷണം; കടയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റും പണവും കവര്‍ന്നു

ആലപ്പുഴ: രണ്ട് ലക്ഷം രൂപയുടെ സിഗരറ്റും 1500 രൂപയും മോഷണം പോയതായി പരാതി. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള മൊത്ത വില്‍പ്പനശാലയായ ബിഎം സ്റ്റോഴ്‌സിലാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നത്. തിരുവമ്പാടി സ്വദേശിയായ കടവത്തുശേരി വീട്ടില്‍ എം സുധീറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്.

thief

കടയുടെ മുന്‍ഭാഗത്ത് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ സാധനങ്ങള്‍ പിറകുവശത്തെ മുറിയിലേക്ക് മാറ്റിയിരുന്നു. പണി നടക്കുന്നതിനാല്‍ കടയുടെ കിഴക്കുഭാഗത്തെ ഗേറ്റും ഷട്ടറും അടച്ചിരുന്നില്ല. ഇതുവഴിയാണ് മോഷ്ടാവ് അകത്തുകയറിയത്.

മോഷ്ടാവ് കടയിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മോഷ്ടാവ് അകത്തുകയറിയിട്ടുണ്ട്. സാധനങ്ങള്‍ ചാക്കിനകത്ത് കെട്ടിവയ്ക്കുകയും തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ രണ്ടാമതെത്തി സാധനങ്ങള്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. മോഷണത്തിനിടെ ഇയാള്‍ മതിലും ഷട്ടറും പൊളിക്കാന്‍ ശ്രമം നടത്തി. അകത്തുണ്ടായിരുന്ന സിസിടിവി ക്യാമറ ഇയാള്‍ മറച്ചിരുന്നെങ്കിലും മറ്റുള്ള ക്യാമറകളില്‍ ഇയാള്‍ പതിയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+