ഇന്ന് ആലപ്പുഴയില്‍ 286 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 227 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 286 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.19 പേര്‍ വിദേശത്തുനിന്നും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 227 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗംസ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
യുഎഇയില്‍ നിന്നും എത്തിയ തൈക്കാട്ടുശ്ശേരി സ്വദേശി, നോര്‍വേയില്‍ നിന്നും എത്തിയ തണ്ണീര്‍മുക്കം സ്വദേശി, റഷ്യയില്‍ നിന്നും എത്തിയ കണ്ടല്ലൂര്‍ സ്വദേശി,സൗദിയില്‍ നിന്നും എത്തിയ രണ്ട് കാര്‍ത്തികപ്പള്ളി സ്വദേശികള്‍, ഒമാനില്‍ നിന്നെത്തിയ മുഹമ്മ സ്വദേശി, സൗദിയില്‍ നിന്നെത്തിയ ചുനക്കര സ്വദേശിനി, യുഎഇ നിന്നെത്തിയ2 കൃഷ്ണപുരം സ്വദേശികള്‍, സൗദിയില്‍ നിന്നെത്തിയ കൃഷ്ണപുരം സ്വദേശി, യുഎഇ നിന്നെത്തിയ കോടുകുളഞ്ഞി സ്വദേശി, കുവൈറ്റില്‍ നിന്നെത്തിയ പാണ്ടനാട് സ്വദേശിനി, സൗദിയില്‍ നിന്നെത്തിയ ആലപ്പുഴ , ശൂരനാട് സ്വദേശികള്‍, നിന്നെത്തിയ ബുധനൂര്‍ ,ഹരിപ്പാട്,വയലാര്‍ സ്വദേശികള്‍, സൗദിയില്‍ നിന്നെത്തിയ അരൂര്‍ സ്വദേശി, കുവൈറ്റില്‍ നിന്നെത്തിയ കലവൂര്‍ സ്വദേശി എന്നിവര്‍ വിദേശത്ത് നിന്നും ജില്ലയിലെത്തി കൊവിഡ് സ്ഥിരീകരിച്ചവരാണ്.
മഹാരാഷ്ട്രയില്‍ നിന്നെത്തിയ കുറത്തികാട് സ്വദേശി.കര്‍ണാടകയില്‍ നിന്നെത്തിയ മാവേലിക്കര ചേര്‍ത്തല സ്വദേശികള്‍,തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒരു മാവേലിക്കര സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 6 എരുവ സ്വദേശികള്‍,കര്‍ണാടകയില്‍ നിന്നും എത്തിയ ചേര്‍ത്തല സ്വദേശിനി,ജമ്മുകാശ്മീരില്‍ നിന്നെത്തിയ പട്ടണക്കാട് സ്വദേശി,കര്‍ണാടകയില്‍ നിന്നെത്തിയ തണ്ണീര്‍മുക്കം സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നെത്തിയ കണ്ണങ്കര സ്വദേശി, ശ്രീനഗറില്‍ നിന്ന് എത്തിയ മുതുകുളം സ്വദേശി, ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ മൂന്ന് ആലപ്പുഴ സ്വദേശികള്‍, രണ്ട് തമിഴ്‌നാട് സ്വദേശികള്‍, ജമ്മു & കാശ്മീരില്‍ നിന്നെത്തിയ തൃക്കുന്നപ്പുഴ സ്വദേശി,ഡല്‍ഹിയില്‍ നിന്നെത്തിയ ചെന്നിത്തല,കൊച്ചുമുറി സ്വദേശികള്‍, .ആന്‍ഡമാനില്‍ നിന്നെത്തിയ കൃഷ്ണപുരം സ്വദേശി,
മഹാരാഷ്ട്രയില്‍ നിന്നെത്തിയ കൃഷ്ണപുരം സ്വദേശിനി,ഗുജറാത്തില്‍ നിന്നെത്തിയ കാരക്കാട് സ്വദേശിനി, മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചേര്‍ത്തല സ്വദേശിനി ഹിമാചല്‍ പ്രദേശില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശി,നാഗാലാന്‍ഡില്‍ നിന്നുമെത്തിയ ചിങ്ങോലി സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പള്ളിപ്പുറം സ്വദേശി,മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവന്‍വണ്ടൂര്‍ സ്വദേശി,ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ അരൂര്‍ സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ആലപ്പുഴ സ്വദേശി,മഹാരാഷ്ട്രയില്‍ നിന്നും എത്തിയ എഴുപുന്ന സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നെത്തിയ എസ് എന്‍ പുരം സ്വദേശി,ആസാമില്‍ നിന്നും എത്തിയ ചെറിയനാട് സ്വദേശി,കര്‍ണാടകയില്‍ നിന്നും എത്തിയ വാരണം സ്വദേശി. എന്നിവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തി കാവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ചിങ്ങോലി സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ജില്ലയില്‍ ഇന്ന് 150 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 3043 പേര്‍ രോഗം മുക്തരായി. 2310 പേര്‍ ചികിത്സയില്‍ ഉണ്ട്.
പത്തനംതിട്ടയില്‍ ഇന്ന് 88 കൊവിഡ് രോഗികള്‍; രോഗമുക്തി നേടിയത് 89 പേര്‍
ശശി തരൂര്‍... കേരളത്തിലെ കോണ്‍ഗ്രസില്‍ 'ഫിറ്റ്' ആകാത്ത നേതാവ്! എന്നും എപ്പോഴും... എന്തുകൊണ്ട്?
'നിർഭാഗ്യവശാൽ ഭജനസംഘങ്ങൾക്കും ഭക്തജനങ്ങൾക്കുമാണ് എല്ലാപാർട്ടിയിലും മേധാവിത്വം,ജനാധിപത്യവാദികൾക്കല്ല'