ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രകൃതിക്ഷോഭം: ആലപ്പുഴയില്‍ 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം

Google Oneindia Malayalam News

ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും കടല്‍ക്ഷോഭത്തിലുമായി ജില്ലയില്‍ 29 വീട് പൂര്‍ണമായി നശിച്ചു. 653 വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. റവന്യൂവകുപ്പ് നാശനഷ്ടം വിലയിരുത്തുന്നത് തുടരുകയാണ്.

alappuzha

കുട്ടനാട്ടില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും നശിച്ചു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഇതുവരെ നാലു വീടുകള്‍ പൂര്‍ണമായും 125 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. അമ്പലപ്പുഴ താലൂക്കില്‍ 13 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 374 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മാവേലിക്കര താലൂക്കില്‍ 31 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍

കെടി ജലീല്‍ 'വീണ്ടും' സ്പീക്കര്‍!! സിപിഎമ്മില്‍ ചര്‍ച്ച, തടസം ഒന്ന് മാത്രം, വനിതാ സ്പീക്കറാണെങ്കില്‍...കെടി ജലീല്‍ 'വീണ്ടും' സ്പീക്കര്‍!! സിപിഎമ്മില്‍ ചര്‍ച്ച, തടസം ഒന്ന് മാത്രം, വനിതാ സ്പീക്കറാണെങ്കില്‍...

Recommended Video

cmsvideo
Water Level Rises In Alappuzha & Kuttanad

ചേര്‍ത്തല താലൂക്കില്‍ 52 വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്. ആറു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇതില്‍ അഞ്ചു വീടുകള്‍ തകര്‍ന്നത് ഒറ്റമശ്ശേരിയിലെ കടലാക്രമണത്തിലാണ്. ചെങ്ങന്നൂര്‍ താലൂക്കില്‍ 16 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മാന്നാര്‍, ചെറിയനാട് വില്ലേജുകളില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്.

ജോസിനെ പറഞ്ഞൊതുക്കി സിപിഎം, ഗണേശിന് അതൃപ്തി, മൊത്തം 21 മന്ത്രിമാര്‍, വകുപ്പ് മുഖ്യമന്ത്രി പറയുംജോസിനെ പറഞ്ഞൊതുക്കി സിപിഎം, ഗണേശിന് അതൃപ്തി, മൊത്തം 21 മന്ത്രിമാര്‍, വകുപ്പ് മുഖ്യമന്ത്രി പറയും

ക്യൂട്ട് ലുക്കില്‍ തിളങ്ങി നടി ഇന്ദുജ; വൈറലായ ഫോട്ടോഷൂട്ട് കാണാം

English summary
29 houses were completely destroyed and 653 houses were partially damaged In Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X