'കരിഞ്ഞുപോകുമെന്ന് കരുതിയ സ്വപ്നത്തിന് ചിറക് മുളപ്പിച്ചു; കളക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല'
ആലപ്പുഴ: കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ താരമായ കളക്ടറാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ഐ എ എസ്. കളക്ടറായി ചുമതലയെടുത്തതിന് ശേഷം പുറപ്പെടുവിച്ച ഉത്തരവും കുട്ടികള്‍ക്കായി എഴുതിയ കുറിപ്പുമാണ് അദ്ദേഹത്തെ സോഷ്യല്‍ മീഡിയയില്‍ താരമാക്കി മാറ്റിയത്. ഇപ്പോള്‍ കൃഷ്ണ തേജയ്ക്ക് കളക്ടര്‍ ബ്രോ എന്ന വിളിപ്പേരും വന്നിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ഇടപെട്ട് പരിഹരിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വിദ്യാര്‍ത്ഥിയുടെ എം ബി ബി എസ് പഠനച്ചെലവിന് വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലാണ് ശ്രദ്ധ നേടിയത്. പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ നിന്നാണ് കളക്ടര്‍ ആദിത്യലക്ഷ്മിയെന്ന കുട്ടിയെ കുറിച്ച് അറിയുന്നത്.

ആലപ്പുഴ കളക്ടറുടെ ഒറ്റ ഫോണ്‍ കോള്‍; ആദിത്യയുടെ എംബിബിഎസ് സ്വപ്നം പൂവണിയും, കയ്യടി
നീറ്റ് പരീക്ഷയില്‍ ഉഗ്ര വിജയം കരസ്ഥമാക്കിയ ആദിത്യ ലക്ഷ്മിക്ക് ചിലവേറിയ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നതില്‍ പണം കരിനിഴല്‍ വീഴ്ത്തിത്തുടങ്ങങ്ങിയിരുന്നു. എന്നാല്‍ ഇതേ കുറിച്ചുള്ള വാര്‍ത്ത കണ്ട് ആലപ്പുഴ കളക്ടര്‍ ഇടപെട്ട് ആദിത്യ ലക്ഷ്മിക്ക് വേണ്ട പഠന ചെലവിന് വേണ്ട പണം ഒരുക്കിക്കൊടുത്തിരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

വലിയ അഭിനന്ദന പ്രവാഹമാണ് അദ്ദേഹത്തെ തേടിവന്നത്. ഇപ്പോഴിതാ കളക്ടറുടെ ഈ ഇടപെടലില്‍ അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് കെ സി വേണുഗോപാല്‍ അഭിനന്ദനം അറിയിച്ചത്.

കരിഞ്ഞുപോകുമെന്ന് കരുതിയ ഒരു സ്വപ്നത്തിന് ചിറക് മുളപ്പിച്ചതിന് കളക്ടറെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാകില്ലെന്ന് കെ സി വേണുഗോപാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വാര്‍ത്ത വായിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ തന്റെ സുഹൃത്ത് കൂടിയായ രാമചന്ദ്ര ടെക്‌സ്‌റ്റൈല്‍സ് സി ഇ ഒ ആയ മനോജുമായി ബന്ധപ്പെടുകയായിരുന്നു കളക്ടര്‍. അഞ്ചുവര്‍ഷത്തേക്കുള്ള പഠനച്ചിലവ് മുഴുവന്‍ ഏറ്റെടുക്കാമെന്ന് മനോജ് ഉറപ്പുനല്‍കിയെന്ന വാര്‍ത്ത കളക്ടര്‍ ആദിത്യയെ അറിയിക്കുമ്പോള്‍ വിവരിക്കാന്‍ കഴിയാത്തത്ര സന്തോഷം ആ കുട്ടിയില്‍ ഉണ്ടായിരുന്നിരിക്കണമെന്ന് വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെ സി വേണുഗോപാലിന്റെ വാക്കുകളിലേക്ക്....

'മകനേയും കൂട്ടി വരണേ എന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്'; വിവാദങ്ങളില്‍ ദിവ്യ എസ് അയ്യര്‍
ഏറെ സന്തോഷത്തോടെയാണ് ഇന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജയുമായി ഫോണില്‍ ബന്ധപ്പെടുന്നത്. കരിഞ്ഞുപോകുമെന്ന് കരുതിയ ഒരു സ്വപ്നത്തിന് ചിറക് മുളപ്പിച്ചതിന് കളക്ടറെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാകില്ല. പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ നിന്നാണ് കളക്ടര്‍ ആദിത്യലക്ഷ്മിയെന്ന കൊച്ചുമിടുക്കിയെ കണ്ടെത്തുന്നത്.

ആലപ്പുഴ തോട്ടപ്പള്ളി ഓമനക്കുട്ടന്‍, കൈരളി ദമ്പതികളുടെ മകളായ ആദിത്യ ലക്ഷ്മി പഠിക്കാന്‍ മിടുക്കിയായിരുന്നു. ഡോക്ടറാകണമെന്ന ആഗ്രഹവുമായി ആദിത്യ പഠിച്ചുനേടിയത് പത്തിലും പ്ലസ്ടുവിലും ഫുള്‍ എ പ്ലസ്. ശേഷം നീറ്റ് പരീക്ഷയില്‍ റാങ്കോടെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ മെറിറ്റില്‍ സീറ്റും.

ഹൃദയ സംബന്ധമായ അസുഖമുള്ളതിനാല്‍ ഓമനക്കുട്ടന് ജോലിക്ക് പോകാന്‍ കഴിയില്ല. അടുത്തുള്ള ചെമ്മീന്‍ പീലിങ് ഷെഡില്‍ ജോലിക്ക് പോകുന്ന അമ്മയ്ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ആ കുടുംബത്തിന്റെ ആകെ വരുമാനം. ചിലവേറിയ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നതില്‍ പണം കരിനിഴല്‍ വീഴ്ത്തിത്തുടങ്ങുന്ന ഘട്ടത്തിലാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ആദിത്യയെ കൈപിടിച്ചുയര്‍ത്തുന്നത്.

വാര്‍ത്ത വായിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ തന്റെ സുഹൃത്ത് കൂടിയായ രാമചന്ദ്ര ടെക്‌സ്‌റ്റൈല്‍സ് സി.ഇ.ഒ ആയ മനോജുമായി ബന്ധപ്പെടുകയായിരുന്നു കളക്ടര്‍. അഞ്ചുവര്‍ഷത്തേക്കുള്ള പഠനച്ചിലവ് മുഴുവന്‍ ഏറ്റെടുക്കാമെന്ന് മനോജ് ഉറപ്പുനല്‍കിയെന്ന വാര്‍ത്ത കളക്ടര്‍ ആദിത്യയെ അറിയിക്കുമ്പോള്‍ വിവരിക്കാന്‍ കഴിയാത്തത്ര സന്തോഷം ആ കുട്ടിയില്‍ ഉണ്ടായിരുന്നിരിക്കണം.

ജീവിത പ്രതിസന്ധികളെ മനകരുത്ത് കൊണ്ട് അതിജീവിച്ച് വിജയിച്ചതിന്റെ ഫലമാണ് കൃഷ്ണതേജയ്ക്ക് സമാന അവസ്ഥ കണ്‍മുന്നില്‍ കണ്ടപ്പോള്‍ ചേര്‍ത്തുപിടിക്കാന്‍ തോന്നിയത്. വീണുടഞ്ഞ് പോകുമായിരുന്ന ആദിത്യലക്ഷ്മിയുടെ സ്വപ്നങ്ങള്‍ തുന്നിചേര്‍ത്ത ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജയും അവളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുത്ത പ്രമുഖ വ്യവസായി മനോജും ഈ സമൂഹത്തില്‍ ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വങ്ങളാണ്. ഇരുവരേയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു- കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.