ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്'; ആലപ്പുഴ കളക്ടറെ തേടി അഭിനന്ദന പ്രവാഹം, വൈറല്‍ ചിത്രം

Google Oneindia Malayalam News

ആലപ്പുഴ: ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ഐ എ എസ്. കളക്ടറായി ചുമതലയെടുത്തതിന് ശേഷം അദ്ദേഹം ജില്ലയില്‍ നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ താരമാക്കി മാറ്റിയത്. ഇപ്പോഴിതാ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. ഒരു സ്ത്രീ അദ്ദേഹത്തെ തലയില്‍ തൊട്ട് അനുഗ്രഹിക്കുന്ന ചിത്രമാണിത്. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത് എന്ന തലക്കെട്ടോട് കൂടിയാണ് അദ്ദേഹം ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

1

കളക്ടര്‍ ചെയ്യുന്ന നല്ല കാര്യങ്ങളില്‍ പ്രശംസിച്ചുകൊണ്ടാണ് സ്ത്രീ അദ്ദേഹത്തെ അനുഗ്രഹിക്കാന്‍ ഓഫീസില്‍ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഈ ചിത്രം മണിക്കൂറുകള്‍ കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. സാധാരണക്കാര്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുന്ന അദ്ദേഹത്തെ അഭിനന്ദിക്കാതിരിക്കാനാവില്ലെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

2

കപ്പലണ്ടി വിറ്റ് പഠിക്കുന്ന വിനീഷയുടെ കഥ അറിഞ്ഞു; സഹായവുമായി കളക്ടര്‍ ബ്രോ, കയ്യടികപ്പലണ്ടി വിറ്റ് പഠിക്കുന്ന വിനീഷയുടെ കഥ അറിഞ്ഞു; സഹായവുമായി കളക്ടര്‍ ബ്രോ, കയ്യടി

ശ്രീ റാം വെങ്കിട്ടരാമന് ശേഷമാണ് കൃഷ്ണ തേജ ആലപ്പുഴയില്‍ കളക്ടറായി എത്തുന്നത്. കളക്ടറായി ചുമതലയെടുത്തതിന് ശേഷം പുറപ്പെടുവിച്ച ഉത്തരവും കുട്ടികള്‍ക്കായി എഴുതിയ കുറിപ്പുമാണ് അദ്ദേഹത്തെ സോഷ്യല്‍ മീഡിയയില്‍ താരമാക്കി മാറ്റിയിരുന്നു. ഇതിന് പിന്നാലെ കൃഷ്ണ തേജയ്ക്ക് കളക്ടര്‍ ബ്രോ എന്ന വിളിപ്പേരും വന്നിട്ടുണ്ട്.

3

ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നടത്തിയ ഇടപെടല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വിദ്യാര്‍ത്ഥിയുടെ എം ബി ബി എസ് പഠനച്ചെലവിന് വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലാണ് ശ്രദ്ധ നേടിയത്. പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ നിന്നാണ് കളക്ടര്‍ ആദിത്യലക്ഷ്മിയെന്ന കുട്ടിയെ കുറിച്ച് അറിയുന്നത്.

4

ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള കൂറ്റന്‍ കെട്ടിടത്തില്‍ തീപിടിത്തം; നിയന്ത്രണവിധേയംബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള കൂറ്റന്‍ കെട്ടിടത്തില്‍ തീപിടിത്തം; നിയന്ത്രണവിധേയം

നീറ്റ് പരീക്ഷയില്‍ ഉജ്വല വിജയം കരസ്ഥമാക്കിയ ആദിത്യ ലക്ഷ്മിക്ക് ചിലവേറിയ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നതില്‍ പണം കരിനിഴല്‍ വീഴ്ത്തിത്തുടങ്ങങ്ങിയിരുന്നു. എന്നാല്‍ ഇതേ കുറിച്ചുള്ള വാര്‍ത്ത കണ്ട് ആലപ്പുഴ കളക്ടര്‍ ഇടപെട്ട് ആദിത്യ ലക്ഷ്മിക്ക് വേണ്ട പഠന ചെലവിന് വേണ്ട പണം ഒരുക്കിക്കൊടുക്കുകയായിരുന്നു.

5

വാര്‍ത്ത വായിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ തന്റെ സുഹൃത്ത് കൂടിയായ രാമചന്ദ്ര ടെക്സ്റ്റൈല്‍സ് സി ഇ ഒ ആയ മനോജുമായി ബന്ധപ്പെടുകയായിരുന്നു കളക്ടര്‍. അഞ്ചുവര്‍ഷത്തേക്കുള്ള പഠനച്ചിലവ് മുഴുവന്‍ ഏറ്റെടുക്കാമെന്ന് മനോജ് ഉറപ്പുനല്‍കി. കളക്ടര്‍ ഇക്കാര്യം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

6

ആദിത്യ ലക്ഷ്മി പഠിക്കാന്‍ മിടുക്കിയായിരുന്നു. ഡോക്ടറാകണമെന്ന ആഗ്രഹവുമായി ആദിത്യ പഠിച്ചുനേടിയത് പത്തിലും പ്ലസ്ടുവിലും ഫുള്‍ എ പ്ലസ്. ശേഷം നീറ്റ് പരീക്ഷയില്‍ റാങ്കോടെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ മെറിറ്റില്‍ സീറ്റും നേടി. ചിലവേറിയ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നതില്‍ പണം കരിനിഴല്‍ വീഴ്ത്തിത്തുടങ്ങുന്ന ഘട്ടത്തിലാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ആദിത്യയെ കൈപിടിച്ചുയര്‍ത്തുന്നത്.

7

'കരിഞ്ഞുപോകുമെന്ന് കരുതിയ സ്വപ്നത്തിന് ചിറക് മുളപ്പിച്ചു; കളക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല''കരിഞ്ഞുപോകുമെന്ന് കരുതിയ സ്വപ്നത്തിന് ചിറക് മുളപ്പിച്ചു; കളക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല'

ആദിത്യ ലക്ഷ്മിയെ കൂടാതെ പഠനത്തിന് വേണ്ടിയും വീട്ടുകാരെ സഹായിക്കുന്നതിന് വേണ്ടിയും സ്വന്തം സ്‌കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം നടത്തുന്ന വിനീഷയ്ക്ക് സഹായ ഹസ്തവുമായി കളക്ടര്‍ എത്തിയിരുന്നു. വാര്‍ത്തകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമാണ് വിനീഷയെ കുറിച്ച് കളക്ടര്‍ അറിയുന്നത്.

8

തുടര്‍ന്ന് കളക്ടര്‍ വിനീഷയെ ക്ഷണിച്ചത് പ്രകാരം അമ്മയോടൊപ്പം ഔദ്യോഗിക വസതിയില്‍ വന്നിരുന്നു. വിനീഷയ്ക്ക് പ്ലസ് ടു പഠിക്കാനാവശ്യമായ തുക ഞാന്‍ കൈമാറുകയും ചെയ്തു. പഠനത്തോടൊപ്പം കുടുംബത്തെകൂടി നോക്കാനുള്ള വിനീഷയുടെ മനസിനെ അഭിനന്ദിക്കുന്നെന്ന് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

English summary
A Photo of a woman blessing an Alappuzha collector by touching his head is goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X