ആരുടെ കാല് പിടിക്കാനും തയ്യാറെന്ന് സുരേഷ് ഗോപി; ഇനി ആരോടാണ് പറയേണ്ടത്... രണ്‍ജിതിന്റെ വീട്ടില്‍
ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജീത്ത് ശ്രീനിവാസന്റെ വീട് നടനും എംപിയുമായ സുരേഷ് ഗോപി സന്ദര്‍ശിച്ചു. രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാന്‍ ആരുടെ കാല് പിടിക്കാനും തയ്യാറാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇനി ആരോടാണ് പറയേണ്ടത്. എന്ത് മതമായാലും രാഷ്ട്രീയമായാലും ഓരോ കൊലപാതകവും ഒരു പ്രദേശത്തിന്റെ സമാധാനം തകര്‍ക്കും. രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കും. കൊല്ലപ്പെട്ട ആള്‍ക്കാരുടെ കുഞ്ഞുങ്ങള്‍ മാത്രമല്ല, വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍, അവരുടെ മനോനില എല്ലാത്തിനെയും ബാധിക്കും. കുട്ടികളെ മോശപ്പെട്ട സംസ്‌കാരത്തിലേക്ക് കൊണ്ടുപോകുന്നതാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ എന്നും സുരേഷ് ഗോപി പറഞ്ഞു.
രണ്‍ജീത് വധക്കേസിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. പ്രതികള്‍ക്ക് സംസ്ഥാനത്തിന് പുറത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം ലഭിക്കുന്നു എന്നാണ് പോലീസ് നിഗനമം. കൊലപാതകം നടന്ന് ഒരാഴ്ചയായിട്ടും എല്ലാ പ്രതികളെയും പിടിക്കാന്‍ പോലീസിന് സാധിക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം, വീടുകളില്‍ പരിശോധനയ്ക്ക് എന്ന പേരിലെത്തുന്ന പോലീസുകാര്‍ വ്യാപക അക്രമം നടത്തുന്നു എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
സൗദിയില്‍ ശക്തമായ ആക്രമണം; 2 പേര്‍ കൊല്ലപ്പെട്ടു, ഇന്ത്യക്കാരന് പരിക്ക്, കാറുകളും വീടും തകര്‍ന്നു
രണ്‍ജീത് വധക്കേസില്‍ പ്രതികളെ പിന്തുടരാന്‍ പോലീസിന് സാധിച്ചിട്ടില്ല. പ്രതികള്‍ കൊലപാതകത്തിന് മുമ്പോ ശേഷമോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. 12 പേര്‍ ആറ് ബൈക്കുകളിലെത്തിയാണ് കൊലപാതകം നടത്തിയത് എന്നാണ് കരുതുന്നത്. രാവിലെ നേരം വെളുത്ത ശേഷമാണ് സംഭവം നടന്നത്. ബൈക്കുകളില്‍ ചിലര്‍ പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നിട്ടും ഇതുവരെ ഓരാളെ പോലും പിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.
അഫ്ഗാന് താങ്ങായി ലോകം; ഖത്തറും തുര്‍ക്കിയും വിമാനം പറത്തും... മരുന്നുമായി ഇന്ത്യ, പുതിയ മാറ്റങ്ങള്‍
അതേസമയം, പ്രതികളെ സഹായിച്ചവര്‍ എന്നാരോപിച്ച് നിരവധി എസ്ഡിപിഐ പ്രവര്‍ത്തകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലര്‍ക്കും പോലീസ് കസ്റ്റഡിയില്‍ കടുത്ത പീഡനമാണ് ഏല്‍ക്കേണ്ടി വരുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പോലീസ് നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചുവെന്ന വെളിപ്പെടുത്തല്‍ കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു.
അതേസമയം, ഷാന്‍ വധക്കേസില്‍ കൃത്യത്തില്‍ പങ്കെടുത്തവരെന്ന് ആരോപിച്ച് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതില്‍ ചിലരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. ജിഷ്ണു, വിഷ്ണു, അഭിമന്യു, അതുല്‍, സാനന്ദ് എന്നവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. രണ്ടര മാസത്തോളം നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമാണ് കെഎസ് ഷാനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് കരുതുന്നത്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലത്തുവച്ചാണ് ഷാനെ വാഹനമിടിച്ചു വീഴ്ത്തി വെട്ടിക്കൊന്നത്. മണിക്കൂറുകള്‍ കഴിയുമ്പോഴായിരുന്നു ബിജെപി നേതാവിന്റെ കൊലപാതകം.