ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു മാറ്റവുമില്ല; ആലപ്പുഴ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് കമന്റ് ബോക്‌സ് അടഞ്ഞു തന്നെ

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സ് അടഞ്ഞുതന്നെ. ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കളക്ടരായി ചുമതലയേറ്റതിന് പിന്നാലെയാണ് കമന്റ് ബോക്‌സ് അടഞ്ഞുകിടന്നത്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറായി നിയമിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു.

മന്ത്രി റിയാസിന്റെ സ്റ്റാഫുകളുടെ എണ്ണം കൂട്ടി; സജി ചെറിയാന്റെ സ്റ്റാഫിലെ 5 പേര്‍, ആകെ 29 പേര്‍മന്ത്രി റിയാസിന്റെ സ്റ്റാഫുകളുടെ എണ്ണം കൂട്ടി; സജി ചെറിയാന്റെ സ്റ്റാഫിലെ 5 പേര്‍, ആകെ 29 പേര്‍

കോണ്‍ഗ്രസാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം, ഈ മാസം 25ന് പൂട്ടിയ കമന്റ് ബോക്‌സ് ഇടക്കിടെ തുറന്നെങ്കിലും പ്രതിഷേധ കമന്റുകള്‍ നിറഞ്ഞതോടെ കമന്റുകള്‍ നീക്കം ചെയ്ത് വീണ്ടും പൂട്ടുകയായിരുന്നു. ജില്ലയുടെ 54-ാമത്തെ കളക്ടറായി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ചുതമലയേറ്റത്.

alappuzha

സ്ഥാനമൊഴിഞ്ഞ കളക്ടറും ഭാര്യയുമായ ഡോ.രേണു രാജില്‍ നിന്നാണ് അദ്ദേഹം ചുമതല എറ്റെടുത്തത്. 2013 ഐ.എ.എസ് ബാച്ചില്‍പ്പെട്ട ഡോ. ശ്രീറാം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുമ്പോഴാണ് ആലപ്പുഴ കളക്ടറായി നിയമിക്കപ്പെട്ടത്. മുന്‍പ് എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടര്‍, തിരുവല്ല, ദേവികുളം സബ് കളക്ടര്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

'എന്നോട് മിണ്ടാന്‍ വരരുത്', സ്മൃതി ഇറാനിയോട് കൊമ്പുകോർത്ത് സോണിയാ ഗാന്ധി, ലോക്‌സഭയില്‍ നാടകീയ രംഗം'എന്നോട് മിണ്ടാന്‍ വരരുത്', സ്മൃതി ഇറാനിയോട് കൊമ്പുകോർത്ത് സോണിയാ ഗാന്ധി, ലോക്‌സഭയില്‍ നാടകീയ രംഗം

അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും രംഗത്തെത്തിതയിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സര്‍ക്കാര്‍ ആ തെറ്റ് തിരുത്തണമെന്നും ജനകീയ താല്‍പര്യം മാനിക്കാതെ ജനങ്ങളുമായി ചേര്‍ന്ന് നില്‍ക്കേണ്ട കളക്ടര്‍ പദവിയിലേക്ക് ഗുരുതര ആരോപണ വിധേയനായ ഒരാളെ നിയമിച്ചത് നിര്‍ഭാഗ്യകരമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

മാൽദ്വീവ്സ് ചിത്രങ്ങൾ അവസാനിക്കുന്നില്ല: അടിപൊളി ലുക്കിൽ അഹാന, വൈറൽ ചിത്രങ്ങൾ

അനുനിമിഷം ജനങ്ങളുമായി ഇടപഴകുകയും കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യേണ്ട ഒരു നിര്‍ണായക ചുമതലയാണ് ജില്ലാ കളക്ടര്‍ പദവി. മാനുഷിക മൂല്യങ്ങള്‍ക്ക് വലിയ വില നല്‍കി സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ അനുഭാവപൂര്‍വ്വം ഇടപെടേണ്ട ആ ചുമതലയില്‍ ഗുരുതര ആരോപണ വിധേയനായ ഒരാളെ നിയമിച്ചതിലെ അനൗചിത്യം സര്‍ക്കാര്‍ മനസ്സിലാക്കണം.

തീരദേശ - കാര്‍ഷിക ജില്ലയാണ് ആലപ്പുഴ. നിരന്തരം കടലാക്രമണങ്ങളും കുട്ടനാട്ടിലെ വെള്ളപ്പൊക്കമടക്കമുള്ള തീരാദുരിതങ്ങളും നിരന്തരം അനുഭവിക്കേണ്ടി വരുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്. രണ്ട് പ്രളയങ്ങളെ അതിജീവിച്ച, നിരന്തരം സാംക്രമിക രോഗങ്ങളും കൃഷിനാശങ്ങളുമടക്കം നേരിടേണ്ടി വരുന്ന ഒരു ജില്ല.

അവിടുത്തെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവരോടൊപ്പം നില്‍ക്കാന്‍ കഴിയുന്ന ഒരു ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതിനു പകരം ഒരു നിരപരാധിയായ മാധ്യമ പ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണം നേരിടുന്ന ഒരാളെ നിയമിച്ച നടപടി ജനകീയ താല്‍പര്യം മുന്‍നിര്‍ത്തി അടിയന്തരമായി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
IAS ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണുരാജും വിവാഹിതരായി | Oneindia Malayalam

English summary
Alappuzha District Collector's Facebook comment box has been closed till now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X