ആലപ്പുഴയ്ക്ക് 53 -ാമത്തെ പുതിയ കളക്ടർ; കാൽ തൊട്ടുവണങ്ങി ചുമതലയേറ്റ് ഡോ. രേണു രാജ്
ആലപ്പുഴ: ജില്ലയിൽ പുതിയ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. 53 -ാമത്തെ കലക്ടറായാണ് ഡോ. രേണു രാജ് ചുമതലയേറ്റിരിക്കുന്നത്. ആലപ്പുഴ കളക്ടറായിരുന്ന എ.അലക്സാണ്ടർ വിരമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേണുവിന്റെ നിയമനം. ജില്ലയിലെ എട്ടാമത്തെ വനിതാ കളക്ടറാണ് രേണു.
പുതിയ കലക്ടറെ എ ഡി എം ജെ.മോബിയുടെ നേതൃത്വത്തിൽ സ്വീകരിച്ചിരുന്നു. അതേസമയം, രാവിലെ 10.30 ന് ചുമതല ഏൽക്കാൻ കലക്ടർ എത്തിയിരുന്നു.

പിതാവ് രാജകുമാരൻ നായർ, മാതാവ് വി.എൻ.ലത, സഹോദരി ഡോ. രമ്യ രാജ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയാണ് രേണു ചുമതലയേറ്റത്.
തുടർന്ന് ഹാജർ പുസ്തകത്തിൽ ഒപ്പിട്ടതിന് ശേഷം പദവിയിൽ പ്രവേശിച്ചു. അതേസമയം, കലക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് രേണു രാജ് ആദ്യം പങ്കെടുത്തത്. ജില്ലാ വികസന കമ്മിഷണർ കെ.എസ്.അഞ്ജു, എഡിഎം, ഡപ്യൂട്ടി കലക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മാധ്യമ പ്രവർത്തകരുമായി സംവദിക്കുകയും ജീവനക്കാരെ സന്ദർശിക്കുകയും ചെയ്തു.
അതേസമയം, നഗര കാര്യ വകുപ്പിന്റെയും അമൃത് മിഷന്റെയും ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു രേണു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, കേന്ദ്ര പട്ടിക വർഗ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി, തൃശൂരിലും ദേവികുളത്തും സബ് കലക്ടർ, എറണാകുളം അസിസ്റ്റന്റ് കലക്ടർ എന്നീ ചുമതലകളിലും രേണു പ്രവർത്തിച്ചിട്ടുണ്ട്. 2015 ഐ എ എസ് ബാച്ചിലെ ഓഫീസറായിരുന്നു രേണു രാജ്.












Click it and Unblock the Notifications