Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്1 എൻ1 ഭീതിയിൽ ആലപ്പുഴ; പത്ത് ദിവസത്തിനിടെ രോഗം ബാധിച്ചത് എട്ട് പേരെ, ജാഗ്രതാ മുന്നറിയിപ്പ്

ആലപ്പുഴ: ജില്ലയിൽ ആശങ്ക പടർത്തി എച്ച്1 എൻ1 രോഗികളുടെ എണ്ണം ഉയരുന്നു. പുതുതായി രണ്ടുപേർക്ക് കൂടിയാണ് എച്ച്1 എൻ1 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനകം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രോഗികളുടെ എണ്ണം കൂടുതലായി റിപ്പോർട്ട് ചെയ്‌ത ഇടങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ച രണ്ടാമത്തെ ജില്ലയാണ് ആലപ്പുഴ. ഒന്നാമത് തൃശൂരാണ്. പല ജില്ലകളിലും ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, അതിനിടയിലാണ് ആലപ്പുഴയിൽ കുതിച്ചുയരുന്നത്. അതിനിടയിലാണ് രോഗ പ്രതിരോധത്തിന് ആവശ്യമായ മരുന്നുകളുടെ ക്ഷാമവും തിരിച്ചടിയാവുന്നുണ്ട്.

h1n1virus

എന്നാൽ ഇത് മറികടക്കാൻ നടപടി തുടങ്ങിയെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.എച്ച്1 എൻ1 പ്രതിരോധത്തിന് നൽകുന്ന ഒസൾറ്റാമിവിർ കാപ്സ്യൂളിന് ഉണ്ടായിരുന്ന ക്ഷാമം പരിഹരിക്കാൻ നടപടി തുടങ്ങി. ആവശ്യത്തിന് മരുന്ന് നൽകാൻ ഫാർമസിസ്‌റ്റുമാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കിയത്.

അതേസമയം, നിലവിൽ സംസ്ഥാനത്ത് ഏറ്റവും അധികം എച്ച്1 എൻ1 ബാധ റിപ്പോർട്ട് ചെയ്യുന്നത് തൃശൂർ ജില്ലയിലാണ്. രണ്ടാഴ്‌ചയോളം ജില്ലയിൽ ജാഗ്രതാ നിർദ്ദേശവും ഉണ്ടായിരുന്നു.ഇതിന് പുറമെ കോവിഡ് ബാധയും ജില്ലയിൽ ആശങ്ക സൃഷ്‌ടിച്ചിരുന്നു. ജില്ലയിൽ നേരത്തേ ഡെങ്കി, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവ പടരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

എച്ച്1 എൻ1 ലക്ഷണങ്ങൾ

പനി, ചുമ, ശ്വാസം മുട്ടല്‍, ശരീര വേദന, തൊണ്ടവേദന, ജലദോഷം വിറയല്‍, ക്ഷീണം, പേശീവേദന തുടങ്ങിയവയാണ് ഇതിന്റെ പ്രധാന രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകാറുണ്ട്. പനിക്കൊപ്പം സാധാരണയിലും കൂടുതല്‍ വേഗത്തില്‍ ഹൃദയമിടിക്കുക, നാഡീചലനം ധൃതിയിലാവുക, രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുക എന്നീ ലക്ഷണങ്ങളും ഉണ്ടാവാൻ ഇടയുണ്ട്.

സാധാരണയായി 'ഒസാള്‍ട്ടമിവിര്‍' മരുന്നാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. രോഗപ്രതിരോധ ശേഷി കുറവുളളവരില്‍ ഈ രോഗം പെട്ടെന്ന് ബാധിക്കാനും മൂര്‍ഛിക്കാനും സാധ്യതയുണ്ടെന്നതാണ് ആശങ്ക. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രമേഹരോഗികള്‍, വൃക്ക, കരള്‍ രോഗം ബാധിച്ചവര്‍, ഹൃദ്രോഗികള്‍, രക്തസമ്മര്‍ദ്ദം, കാന്‍സര്‍, എച്ച്ഐവി ബാധിതര്‍, അവയവം മാറ്റിവെച്ചവര്‍ എന്നിവര്‍ക്ക് അപകട സാധ്യത കൂടുതലാണ്.

മുൻകരുതലുകൾ

കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കുക, സോപ്പും വെളളവും ഉപയോഗിച്ച് ഇടക്കിടക്ക് കഴുകുക, യാത്രക്ക് ശേഷം ഉടന്‍ കുളിക്കുക, രോഗികളുമായുളള സമ്പര്‍ക്കം ഒഴിവാക്കുക, രോഗലക്ഷണമുളളവര്‍ വീടുകളില്‍ പൂര്‍ണ്ണ വിശ്രമം എടുക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായയും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കാം, കൂടാതെ വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്‌ക് ധരിക്കുന്നതും നന്നാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+