ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാഹനാപകടത്തില്‍ മരിച്ചയാളുടെ ആശ്രിതര്‍ക്ക് 3 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു: അപകടം 2012 മാര്‍ച്ചില്‍!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ടിപ്പര്‍ ലോറി അപകടത്തില്‍ മരിച്ച യുവ എന്‍ജിനീയറുടെ ആശ്രിതര്‍ക്കു 2.70 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിയായി. ഇത് കോടതി ചെലവുകളടക്കം 3 കോടിയാകും. ചങ്ങനാശേരി ചെറുകര ഫ്രാന്‍സിസ് ലാലിന്റെ മകന്‍ സംഗീത് ലാല്‍(33) മരിച്ച കേസിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ആലപ്പുഴ ആക്‌സിഡന്റ് ട്രിബ്യൂണല്‍ കെ.പി.സുധീര്‍ വിധിച്ചത്. ബാംഗ്ലൂര്‍ ഒറാക്കിള്‍ കമ്പനി ലിമിറ്റഡില്‍ ജോലി നോക്കവെ 2012 മാര്‍ച്ച് 14നായിരുന്നു സംഗീത് സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുമായി കൂട്ടിയിടിച്ചു അപകടമുണ്ടായത്. ബാംഗ്ലൂര്‍ ഒറാക്കിള്‍ കമ്പനി ലിമിറ്റഡ് സീനിയര്‍ ആപ്ലിക്കേഷന്‍ എന്‍ജിനീയറായിരുന്നു മരിച്ച സംഗീത് ലാല്‍.

accident-21-1

വിവാഹിതനായ സംഗീത് ലാലിനു രണ്ടു കുട്ടികളുമുണ്ട്. ഇത് ആദ്യമായാണ് വാഹനാപകടത്തില്‍ ഇത്ര വലിയ തുക നഷ്ടപരിഹാരം വിധിക്കുന്നത്. ആലപ്പുള മുഹമ്മ സ്വദേശിയായ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയ്ക്കു മേലാണ് ഇത്ര വലിയ തുക നഷ്ടപരിഹാരമായി പ്രഖ്യാപിക്കുന്നത്. വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കമ്പനിയായ റിലയന്‍സ് ജനറലാണ് തുക നല്‍കേണ്ടത്. ഹര്‍ജിയ്ക്കു വേണ്ടി അഭിഭാഷകരായ ജയിംസ് ചാക്കോ, ജോസ്.വൈ.ജയിംസ് എന്നിവര്‍ ഹാജരായി.

English summary
alappuzha local news about compensation for accident death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X