'ദൃശ്യം വലിയ സംഭവമായിട്ട് തോന്നിയില്ല, മോഹൻലാലായതുകൊണ്ടാണ് രക്ഷപ്പെട്ടത്': സിഐ പറയുന്നത് ഇങ്ങനെ
ആലപ്പുഴ: ദൃശ്യം മോഡല്‍ കൊലപാതകം, സമീപ കാലങ്ങളായി ചില കൊലപാതകങ്ങളെ സൂചിപ്പിക്കുന്ന ഒരു ശൈലിയായി ഇത് മാറിയിരുന്നു. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പിറന്ന ക്രൈം ത്രില്ലര്‍ ദൃശ്യത്തിലെ കൊതപാതകത്തെ മാതൃകയാക്കുന്നതോടെയാണ് ഈ പേര് ഈ വാക്ക് മലയാളികള്‍ക്കിടെയില്‍ സുപരിതമായത്. ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയിലും സമാനമായ ഒരു കൊലപാതകം നടന്നിരുന്നു. യുവാവിനെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു കണ്ടെത്തിയത്.

തുടര്‍ന്ന് ശാസ്ത്രീയമായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തുകയും ചെയ്തു. ദൃശ്യം സിനിമയ്ക്ക് ശേഷവും കേരളത്തില്‍ കൊന്ന് കുഴിച്ചുമൂടിയ ഒരുപാട് കേസുകള്‍ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ ദൃശ്യം സിനിമയ്ക്ക് ശേഷമാണ് ഇത്തരം കൊലപാതകങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നേടിയത്. ആളിന് കൊന്ന് തെളിവില്ലാതെ മൃതദേഹം തെളിവില്ലാതെ ഉപേക്ഷിക്കയാണ് രീതി. ഇതിന്റെ ഉദാഹരണമാണ് ആലപ്പുഴയിലെ കഴിഞ്ഞ ദിവസത്തെ കൊലപാതകം. ഇപ്പോഴിതാ ഈ കൊലപാതകത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന് പറയുന്നത് ഇങ്ങനെയാണ്.

ദൃശ്യം മോഡലില്‍ കൊലപാതകം നടത്തുന്നവരുടെ വിചാരം അത് ഒരിക്കലും തെളിയിക്കപ്പെടില്ലെന്നാണ്. എന്നാല്‍ അതൊക്കെ സിനിമയില്‍ മാത്രം സംഭവിക്കുന്ന കാര്യമാണ്. മോഹന്‍ലാല്‍ കൊലപാതകം നടത്തി ഒളിപ്പിക്കുന്നത് കൊണ്ടാണ് കേസ് തെളിയിക്കാനാവാതിരുന്നത്. എന്നാല്‍ നേരെ മറിച്ചൊന്ന് ചിന്തിച്ചുനോക്കൂ. സിനിമയില്‍ മോഹന്‍ലാലാണ് അന്വേഷണ ഉദ്യോഗസ്ഥനെങ്കില്‍ കൊലപാതകം തെളിയിക്കില്ലേ.

സിനിമ കണ്ട് അതുപോലെ അനുകരിക്കുന്നത് മണ്ടത്തരമാണ്. യാഥാര്‍ത്ഥ ജീവിതത്തില്‍ പൊലീസിന് ഇത്തരം കൊലപാതകങ്ങള്‍ തെളിയിക്കാന്‍ കൃത്യമായ രീതികളുണ്ടെന്ന് ആലപ്പുഴ നോര്‍ത്ത് സി ഐ എം കെ രാജേഷ് പറഞ്ഞു. കേസില്‍ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

ഒരു അന്വേഷണ ഉദ്യോഗസ്ഥനായ തനിക്ക് ദൃശ്യം അത്ര സംഭവമായൊന്നും തോന്നിയിട്ടില്ല. സിനിമയില്‍ കേസിന്റെ ആദ്യ പകുതിയില്‍ തന്നെ തെളിയിക്കാനുള്ള ലൂപ്പ്ഹോളുള് ഒരുപാടുണ്ടെന്നും അദ്ദേഹം പറയുന്നു. ജോര്‍ജ് കുട്ടി യഥാര്‍ത്ഥ പൊലീസിന്റെ മുന്നിലാണ് എത്തുന്നതെങ്കില്‍ ആ കേസ് തീര്‍ച്ചയായും തെളിയിക്കപ്പെടും.

അതിന് ഉദാഹരങ്ങളാണല്ലോ, ദൃശ്യം മോഡലില്‍ നടത്തിയ എല്ലാ കൊലപാതകങ്ങളും തെളിയിച്ചിട്ടുള്ളതെന്ന് സി ഐ എം കെ രാജേഷ് പറഞ്ഞു. അതേസമയം, ചങ്ങനാശേരി പൂവത്ത് എ സി കോളനിയില്‍ മുത്തുകുമാര്‍ താമസിക്കുന്ന വാടക വീട്ടിലാണ് ബിന്ദുമോന്റെ മൃതദേഹം കണ്ടത്. ബിന്ദുമോനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.

അതിന് ശേഷമാണ് മുത്തുവിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കി ആലപ്പുഴ പൊലീസ് വെള്ളിയാഴ്ച വീട്ടിലേക്ക് എത്തുകയായിരുന്നു. അടുക്കളയിലെ തറ പൊളിച്ചുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്. തറ നിരപ്പില്‍ നിന്നും രണ്ടടി താഴ്ചയിലായിരുന്നു കുഴിയുണ്ടായിരുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications