Get Updates
Get notified of breaking news, exclusive insights, and must-see stories!

വല്‍സന്‍ തില്ലങ്കേരിയെ ടാര്‍ഗറ്റ് ചെയ്യാന്‍ അനുവദിക്കില്ല; സന്ദീപ് വാര്യര്‍

കൊച്ചി: ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനായ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വല്‍സന്‍ തില്ലങ്കേരിയെ പിന്തുണച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. വല്‍സന്‍ തില്ലങ്കേരിയെ ടാര്‍ഗറ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വല്‍സന്‍ തില്ലങ്കേരിക്ക് ഷാന്‍ വധക്കേസില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് എസ്ഡിപിഐയുടെ ആരോപണം. കൊല നടന്ന ദിവസം വല്‍സന്‍ ആലപ്പുഴയിലുണ്ടായിരുന്നു. ഇവിടെ പ്രകോപനപരമായി സംസാരിച്ചുവെന്നാണ് ആരോപണം. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഷാന്‍ കൊല്ലപ്പെട്ടത്.

സംഘര്‍ഷ സാഹചര്യമില്ലാത്ത പ്രദേശത്ത് വച്ചായിരുന്നു ആക്രമണം. കൃത്യമായ ഗൂഢാലോചന സംഭവത്തിലുണ്ടെന്നും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള പദ്ധതിയാണ് ബിജെപിയും ആര്‍എസ്എസും നടത്തുന്നതെന്നുമാണ് എസ്ഡിപിഐ നേതൃത്വം ആരോപിച്ചത്. വല്‍സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. എസ്ഡിപിഐയും ആര്‍എസ്എസും വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

s

ഷാന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നിലവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടന്നുവെന്നും എസ്ഡിപിഐ ആരോപിച്ചിരുന്നു. കൃത്യമായ ആസൂത്രണത്തിന്റെ തെളിവാണിതെന്ന് അവര്‍ പറയുന്നു. മാത്രമല്ല, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയ ചില പ്രസ്താവനകളും വര്‍ഗീയ കലാപം ലക്ഷ്യമിട്ടുള്ളതാണെന്നാണ് ആക്ഷേപം. വല്‍സന്‍ തില്ലങ്കേരിയെയും കെ സുരേന്ദ്രനെയും അറസ്റ്റ് ചെയ്യണമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രതികരണം.

വല്‍സന്‍ തില്ലങ്കേരിയെ ടാര്‍ഗറ്റ് ചെയ്യാന്‍ അനുവദിക്കില്ല. സിപിഎം കൊലക്കത്തിക്ക് മുമ്പില്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലൂടെ നെഞ്ച് വിരിച്ച് നടന്ന നേതാവാണ് വല്‍സന്‍. നിങ്ങളുടെ കൊലക്കത്തി പിറകിലുണ്ടെന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ട്. നാടിനെ തകര്‍ക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമമെങ്കില്‍ തടയുമെന്നും സന്ദീപ് വാര്യര്‍ പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

ശ്രീ. വത്സന്‍ തില്ലങ്കേരിയെ ആരോപണ വിധേയനാക്കി ടാര്‍ഗറ്റ് ചെയ്ത് തീര്‍ത്തു കളയാം എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ധാരണയെങ്കില്‍ അതൊന്നും അനുവദിച്ചു തരാന്‍ പോകുന്നില്ല . സിപിഎം കൊലക്കത്തിക്കു മുന്നില്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലൂടെ നിര്‍ഭയനായി നെഞ്ച് വിരിച്ച് നടന്നിട്ടുള്ള നേതാവാണ് വത്സന്‍ തില്ലങ്കേരി . ഇന്നല്ലെങ്കില്‍ നാളെ നിങ്ങളുടെ കൊലക്കത്തി പുറകിലുണ്ട് എന്ന തിരിച്ചറിവോടെ തന്നെയാണ് ഞങ്ങളെല്ലാവരും കാവിക്കൊടി ഉയര്‍ത്തി പിടിച്ച് ഈ മണ്ണില്‍ നടക്കുന്നത് . ഈ നാടിനെ ആഭ്യന്തര യുദ്ധത്താല്‍ തകര്‍ന്ന സിറിയ പോലെയോ അഫ്ഗാനിസ്ഥാന്‍ പോലെയോ ആക്കരുത് . ആക്കാന്‍ അനുവദിക്കില്ല . ഈ നാടിനെ തകര്‍ക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമമെങ്കില്‍ അത് തടയാനാണ് ഞങ്ങളുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+