ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാല് മാസം മുമ്പ് വിവാഹം; ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ തോക്ക്‌ലൈസന്‍സ് വേണം; മുഖ്യമന്ത്രിക്ക് നിവേദനം

  • By News Desk
Google Oneindia Malayalam News

കറ്റാനം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷനിലും പൊലീസിലുമായി എത്തുന്ന പരാതികളുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചിരിക്കുകയാണ്. അതിനിടെ ആലപ്പുഴ ജില്ലയില്‍ നിന്നും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ നിവേദനം അധികൃതരെ വെട്ടിലാക്കുന്നതാണ്. ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കിയിരിക്കുകയാണ് യുവതി. ഒടുവില്‍ അന്വേഷണത്തിന് ശേഷം ഭര്‍ത്താവിനെതിരെ പൊലീസ് സ്ത്രീധന നിയമ പ്രകാരം കേസെടുത്തു.

വിചിത്ര സംഭവം

വിചിത്ര സംഭവം

ആലപ്പുഴയിലെ കറ്റാനത്തായിരുന്നു വിചിത്ര സംഭവം. രണ്ട് ദിവസമായി ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് യുവതി ആദ്യം കുറത്തിക്കാട് പൊലീസിനും പിന്നീട് പിങ്ക് പൊലീസിനും പരാതി നല്‍കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി അന്വേഷിച്ചെങ്കിലും ഇതില്‍ തൃപ്തിയാവാതെ വന്നതോടെയാണ് യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നിവേജനം നല്‍കിയത്.

 ഉപദ്രവിച്ചു

ഉപദ്രവിച്ചു

നിവേദനം ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയുടെ മൊഴി പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവും ഭര്‍തൃമാതാവും തന്നെ ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി. കുടുംബ വഴക്കിനെ ചൊല്ലിയുള്ള പരാതിയുടെ ഭാഗമായാണ് യുവതി തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ഗൗരവമുള്ളതല്ലെന്നാണ് പൊലീസിന്റെ വാദം. ഒരിക്കല്‍ മാത്രമാണ് തോക്ക് ലൈസന്‍സ് യുവതി ആവശ്യപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.

വിവാഹം നാല് മാസം മുമ്പ്

വിവാഹം നാല് മാസം മുമ്പ്

നാല് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നതെന്ന് കുറത്തിക്കാട് സിഐ വ്യക്തമാക്കി. യുവതിയുടേത് മൂന്നാമത്തെ വിവാഹവും ഭര്‍ത്താവിന്റേത് രണ്ടാമത്തെ വിവാഹവുമണെന്ന് പൊലീസ് പറയുന്നു.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
 തോക്ക് ലഭിക്കാന്‍

തോക്ക് ലഭിക്കാന്‍

എന്നാല്‍ ഒരു വ്യക്തിക്ക് തോക്ക് നല്‍കുന്നത് സംബന്ധിച്ച് നിരവധി നിയമപരമായി നിരവധി കടമ്പകളുണ്ട്. ആലപ്പുഴയില്‍ ഇതുവരേയും തേക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്ളത് 147 പേര്‍ മാത്രമാണ്. ആദ്യമായി തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ മാനസികാരോഗ്യം സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നകുള്‍പ്പെടെ നിരവധി കടന്ുകളുണ്ട്.

തോക്കിനുള്ള ലൈസന്‍സ്

തോക്കിനുള്ള ലൈസന്‍സ്

ലൈസന്‍സ് കൈവശം ഉള്ളവരില്‍ നൂറോളം പേര്‍ ലൈസന്‍സ് പുതുക്കി ഉപയോഗിക്കുന്നവരും മറ്റുള്ളവര്‍ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയിട്ടുള്ളവരുമാണ്. ലൈസന്‍സ് ഉള്ളവരില്‍ തന്നെ ഭൂരിഭാഗവും പ്രമുഖ വ്യവസായികളും ഉന്നത ഉദ്യോഗസ്ഥരും വിരമിച്ചവരുമാണ്. അതിനിടെയാണ് തോക്ക് കൈവശം വെക്കാന്‍ ലൈസന്‍സ് വേണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള യുവതിയുടെ പരാതി.

 തോക്ക് അനുവദിക്കുക

തോക്ക് അനുവദിക്കുക

ജീവന് അപകടഭീഷണിയുള്ളവര്‍, വലിയ തോതില്‍ സമ്പത്ത് കൈകാര്യം ചെയ്യുന്നവര്‍, വധഭീഷണി ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന പൊലീസുകാര്‍ തുടങ്ങിയ അത്യാവശ്യവിഭാഗത്തിലുള്ളവര്‍ക്ക് മാത്രമെ തോക്ക് നല്‍കുകയുള്ളു. ഒരാള്‍ തോക്കിനായി അപേക്ഷ സമര്‍പ്പിച്ചാല്‍ അത് കൈവശം വെക്കാന്‍ അര്‍ഹതയുണ്ടെന്ന് വ്യക്തമായ ശേഷം മാത്രമെ തോക്ക് അനുവദിക്കുകയുള്ളു.

https://malayalam.oneindia.com/news/kerala/141-new-covid-cases-confirmed-in-kerala-today-252229.html

English summary
Women Filed a Petition To Chief Minister To Get a Gun License
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X